വീണ്ടും വീട്ടുനായയെ കുളിപ്പിക്കൽ വിവാദം; എസ്.പി സസ്‌പെന്റ് ചെയ്ത പൊലീസുകാരനെ തിരിച്ചെടുത്ത് എ.ഐ.ജി
വ്യാജ റിപ്പോർട്ട് എഴുതി വാങ്ങി സസ്‌പെന്റ് ചെയ്‌തെന്ന് ആക്ഷേപം
Update: 2022-07-22 08:12 GMT
തിരുവനന്തപുരം: പൊലീസിൽ വീണ്ടും വീട്ടുനായയെ കുളിപ്പിക്കൽ വിവാദം. എസ്.പി സസ്‌പെന്റ് ചെയ്ത പൊലീസുകാരനെ അന്നു തന്നെ എ ഐ ജി തിരിച്ചെടുത്തു. ടെലികമ്യൂണിക്കേഷൻസ് എസ്.പി നവനീത് ശർമ ഗൺമാൻ ആകാശിനെയാണ് സസ്‌പെന്റ് ചെയ്തത്.
വീട്ടു നായയെ കുളിപ്പിക്കാത്തതിനായിരുന്നു സസ്‌പെൻഷനെന്നാണ് പരാതി. വ്യാജ റിപ്പോർട്ട് എഴുതി വാങ്ങി സസ്‌പെന്റ് ചെയ്‌തെന്നും ആക്ഷേപമുയർന്നു. ആരുമില്ലാത്ത സമത്ത് ക്വാട്ടേഴ്‌സിൽ കയറി ഇലക്ട്രോണിക് ഉപകരണങ്ങൾ പ്രവർത്തിച്ചെന്ന് കാണിച്ചെന്നും കൃത്യവിലോപം നടത്തിയെന്നും ആരോപിച്ചാണ് ആകാശിന് സസ്‌പെൻഷൻ നൽകിയത്. പരാതി ഉയർന്നതിനെ തുടർന്നാണ് ഗൺമാനെ എ.ഐ.ജി അനൂപ് കുരുവിള ജോൺ തിരിച്ചെടുത്തത്.