കോഴിക്കോട് പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ പക്ഷികളെ കൊന്നൊടുക്കും

അതോടൊപ്പം തന്നെ പ്രദേശത്തിന് ഒരു കിലോമീറ്റർ മുതല്‍ പത്ത് കിലോമീറ്റര്‍ വരെ ചുറ്റളവിലെ അലങ്കാര പക്ഷികള്‍, അലങ്കാര കോഴികള്‍ തുടങ്ങിയ മറ്റു വളര്‍ത്തുപക്ഷികളെ സ്ഥലത്ത് നിന്നും മാറ്റരുതെന്നും നിർദേശമുണ്ട്

Update: 2023-01-12 10:29 GMT

പ്രതീകാത്മക ചിത്രം

Advertising

കോഴിക്കോട്: പക്ഷിപ്പനി സ്ഥിരീകരിച്ച ചാത്തമംഗലത്തെ സർക്കാർ ഫാമിന് ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെ കൊന്നൊടുക്കുമെന്ന് ജില്ലാ കലക്ടർ എൻ. തേജ്‌ലോഹിത് റെഡ്ഡി പറഞ്ഞു. ഇതിനായി പ്രത്യേക സംഘത്തെ തന്നെ നിയേഗിച്ചിട്ടുണ്ട്. അതോടൊപ്പം തന്നെ പ്രദേശത്തിന് ഒരു കിലോമീറ്റർ മുതല്‍ പത്ത് കിലോമീറ്റര്‍ വരെ ചുറ്റളവിലെ അലങ്കാര പക്ഷികള്‍, അലങ്കാര കോഴികള്‍ തുടങ്ങിയ മറ്റു വളര്‍ത്തുപക്ഷികളെ സ്ഥലത്ത് നിന്നും മാറ്റരുതെന്നും നിർദേശമുണ്ട്.

കൊല്ലുന്ന പക്ഷികൾക്ക് നഷ്ടപരിഹാരം നൽകുമെന്നും കലക്ടർ പറഞ്ഞു. ജനുവരി ആറം തിയതിയാണ് ചാത്തമംഗലം സർക്കാർ പ്രാദേശിക കോഴിവളർത്തൽ കേന്ദ്രത്തിലെ കോഴികളിൽ പക്ഷിപ്പനി കണ്ടെത്തിയത്. 1800 ഓളം കോഴികൾ ചാവുകയും ചെയ്തു. അതിനെ തുടർന്നാണ് ഇപ്പോൾ കൃത്യമായ നിയന്ത്രണ നടപടികളുമായി ജില്ലാ ഭരണകൂടം മുന്നോട്ടുപോകുന്നത്.

Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News