ലോക്സഭാ ഫലം വിലയിരുത്താന്‍ ബി.ജെ.പി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയിൽ
യോഗത്തില്‍ തൃശൂരിലെ വിജയവും മറ്റു മണ്ഡലങ്ങളിലെ പ്രകടനവും വിലയിരുത്തും
Update: 2024-06-29 01:56 GMT
കൊച്ചി: ബി.ജെ.പി സംസ്ഥാന നേതൃയോഗം ഇന്ന് കൊച്ചിയിൽ ചേരും. ലോക്സഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം ആദ്യമായാണ് സമ്പൂർണ നേതൃയോഗം ചേരുന്നത്.
യോഗത്തില്‍ തൃശൂരിലെ വിജയവും മറ്റു മണ്ഡലങ്ങളിലെ പ്രകടനവും വിലയിരുത്തും. പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ പാർട്ടി നിലപാടിനെ കുറിച്ചും സ്ഥാനാര്‍ഥി നിര്‍ണയത്തെ കുറിച്ചും ചര്‍ച്ചയുണ്ടായേക്കും.
സംസ്ഥാന പ്രസിഡൻ്റ് കെ. സുരേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ കേരളത്തിൻ്റെ ചുമതലയുള്ള പാർട്ടി ദേശീയ സമിതി അംഗവും പങ്കെടുക്കും.
Summary: The BJP Kerala state leadership meeting will be held at Kochi today to evaluate the Lok Sabha results