പരാജയം പഠിക്കാന്‍ ബിജെപി നേതാക്കള്‍ താഴെ തട്ടിലേക്ക്
തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് നിര്‍ദേശം
Update: 2021-06-30 01:13 GMT
നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാന്‍ നേതാക്കള്‍ താഴേതട്ടിലേക്ക് ഇറങ്ങാന്‍ ബി.ജെ.പിയില്‍ തീരുമാനം. തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേര്‍ന്ന സംസ്ഥാന കമ്മറ്റി യോഗത്തില്‍ അവതരിപ്പിച്ച പ്രമേയത്തിലാണ് നിര്‍ദേശം മുന്നോട്ട് വെച്ചത്. ഇതിന്റെ ഭാഗമായി സംസ്ഥാന നേതാക്കള്‍ മണ്ഡല തലത്തില്‍ പഠനം നടത്തും.
പരാജയം മറികടക്കാനുള്ള പദ്ധതികള്‍ക്കും രൂപം നല്‍കും. പാര്‍ട്ടിയില്‍ സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ ശക്തമായി എതിര്‍ക്കുന്ന പി.കെ കൃഷ്ണദാസ് അവതരിപ്പിച്ച പ്രമേയത്തില്‍ നേതൃത്വത്തിന് എതിരെ വിമര്‍ശനം ഉണ്ടായിരുന്നില്ലെന്നതും ശ്രദ്ധേയമായി. പാര്‍ട്ടിയില്‍ വിഭാഗീയത അനുവദിക്കില്ലെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള പ്രഭാരി സി.പി രാധാകൃഷ്ണന്‍ സംസ്ഥാന കമ്മറ്റിയില്‍ മുന്നറിയിപ്പും നല്‍കി.