കളമശേരിയിലും മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി
രാവിലെ ആലുവ കമ്പനിപ്പടിയിൽ വച്ചും മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു.
കൊച്ചി കളമശേരിയിലും മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത്. സർക്കാർ പ്രസിലെ പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
രാവിലെ ഇൻഫോപാർക്കിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ആലുവ കമ്പനിപ്പടിയിൽ വച്ചും മുഖ്യമന്ത്രിക്ക് നേരെ യൂത്ത് കോൺഗ്രസിന്റെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. ഇതിനു പിന്നാലെ ഗവ. പ്രസ്സിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുമ്പോൾ പ്രതിഷേധിക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നീട് പരിപാടിയിൽ നിന്ന് മടങ്ങുന്നതിനിടെ വീണ്ടും പ്രതിഷേധിക്കുകയായിരുന്നു. പ്രതിഷേധക്കാരെ പെട്ടെന്ന് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
എറണാകുളം ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കാൻ ഇന്നലെ രാത്രിയാണ് മുഖ്യമന്ത്രി ആലുവ ഗസ്റ്റ് ഹൗസിലെത്തിയത്.