ആലപ്പുഴയിലെ കുഞ്ഞിന്റെ അപൂർവ വൈകല്യം: ആരോഗ്യവകുപ്പിനെതിരെ കുടുംബം സമരത്തിലേക്ക്‌

ആശുപത്രിക് മുന്നിൽ സത്യഗ്രഹമിരിക്കുമെന്നും സർക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കുട്ടിയുടെ അച്ഛൻ അനീഷ് പറഞ്ഞു.

Update: 2024-12-04 04:41 GMT
Editor : rishad | By : Web Desk
Advertising

ആലപ്പുഴ: അസാധാരണ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ചതിൽ കുടുംബം സമരത്തിലേക്ക്. ഡോക്ടർമാർക്ക് അനുകൂലമായ റിപ്പോർട്ടാണ് ആരോഗ്യവകുപ്പ് നൽകിയത്. ആശുപത്രിക് മുന്നിൽ സത്യഗ്രഹമിരിക്കുമെന്നും സർക്കാറിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കുട്ടിയുടെ അച്ഛൻ അനീഷ് പറഞ്ഞു. 

അപൂര്‍വവൈകല്യം കണ്ടെത്തിയ സംഭവത്തില്‍ ഡോക്ടര്‍മാരെ സംരക്ഷിച്ചുള്ളതായിരുന്നു ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട്. ചികിത്സയില്‍ ഡോക്ടര്‍മാര്‍ക്ക് പിഴവില്ലെന്നും കുഞ്ഞിനുണ്ടായ വൈകല്യം അമ്മയ്ക്കുനടത്തിയ ആദ്യ സ്‌കാനിങ്ങില്‍ കണ്ടെത്താനാവാത്തതാണെന്നുമുള്ള റിപ്പോര്‍ട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കൈമാറിയിരുന്നു. 

ലജനത്ത് വാർഡ് സ്വദേശികളായ അനീഷ്-സുറുമി ദമ്പതികളുടെ കുഞ്ഞാണ് ഗുരുതര വൈകല്യവുമായി ജനിച്ചത്. ഈ മാസം എട്ടിനായിരുന്നു സുറുമിയുടെ പ്രസവം.

ഗര്‍ഭകാലത്ത് പലതവണ നടത്തിയ സ്കാനിങിലും ഡോക്ടർമാർ വൈകല്യം അറിയിച്ചില്ലെന്ന് കുഞ്ഞിന്‍റെ പിതാവ് പറയുന്നു.. കുഞ്ഞിന്‍റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലർത്തികിടത്തിയാൽ കുഞ്ഞിന്‍റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുണ്ട്.

പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുടെ അമ്മയാണ് സുറുമി. മൂന്നാമത്തെ കുട്ടിക്കാണ് അസാധാരണ വൈകല്യം കണ്ടെത്തിയത്. 

Watch Video Report

Full View


Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News