ബാബുവും 'ബോച്ചെ'യും ഒന്നിക്കുന്നു; ലക്ഷ്യം ഹിമാലയം
ബോബി ചെമ്മണ്ണൂർ മലമ്പുഴയിൽ നേരിട്ടെത്തി ബാബുവിന് സ്വർണനാണയം സമ്മാനിക്കുകയും ചെയ്തു
പാലക്കാട് മലമ്പുഴയിലെ ചെറാട് മലയിൽ കുടുങ്ങിയ ബാബുവിനൊപ്പം ഹിമാലയം കയറാനൊരുങ്ങി ബോബി ചെമ്മണൂർ. മലമ്പുഴയിലെത്തി ബാബുവിനെ നേരിൽകണ്ടാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ബാബുവിനെ നേരിൽകണ്ട് അഭിനന്ദിച്ച ബോബി സ്വർണനാണയം സമ്മാനിക്കുകയും ചെയ്തു.
''നേരത്തെ ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു. കാണാമെന്ന് പറയുകയും ചെയ്തിരുന്നു. നേരിൽ കാണാനായതിൽ സന്തോഷം...'' ബോബി ചെമ്മണൂരിനെ കാണാനായതിന്റെ സന്തോഷം ബാബു മറച്ചുവച്ചില്ല.
ബാബു ഒരു സുഹൃത്ത് വഴിയാണ് എന്നെ കാണണമെന്ന് ആഗ്രഹം പ്രകടിപ്പിച്ച് വിളിച്ചതെന്ന് ബോബി 'മനോരമ ന്യൂസി'നോട് പറഞ്ഞു. എന്നാൽ, ഇങ്ങോട്ട് വരേണ്ടതില്ല, അങ്ങോട്ട് വന്നു കണ്ടോളാമെന്നു പറയുകയായിരുന്നു. ബാബു ഇപ്പോൾ ഒരു താരമായി മാറിയിരിക്കുകയല്ലേയെന്നും അദ്ദേഹം പറഞ്ഞു.
നേപ്പാളിലുള്ള ബോബി ഹിമാലയം കയറാനുള്ള അനുമതിയും പാസ്‌പോർട്ടും മറ്റു കാര്യങ്ങളും ശരിയാക്കിക്കൊണ്ടിരിക്കുകയാണെന്നും ബാബു വെളിപ്പെടുത്തി. ഹിമാലയൻ യാത്രയിൽ തന്റെ കൂടെ ചേരാൻ ആഗ്രഹിക്കുന്നവരുടെ ലിസ്റ്റും ശരിയാക്കിവരികയാണ്. ആ യാത്രയ്ക്കുള്ള തയാറെടുപ്പിലാണ് ഇപ്പോഴുള്ളതെന്നും ബാബു ചാനലിനോട് പറഞ്ഞു.
ഒരു കാര്യം ആത്മാർത്ഥമായി ആഗ്രഹിച്ചാൽ നൂറുശതമാനം അതു കിട്ടുമെന്ന ഉറപ്പിൽ തുടർന്നും പ്രവർത്തിച്ചാൽ അതു നേടിയിരിക്കുമെന്ന് ബോബി ചെമ്മണൂർ പറഞ്ഞു. ബാബു അതിൻരെ തെലിവാണ്. മരണം മുൻപിൽ കണ്ടിട്ടിട്ടും നൂറുശതമാനം പ്രതീക്ഷയോടെ, രക്ഷപ്പെടുമെന്ന വിശ്വാസത്തോടെ കാത്തിരുന്നതിന്റെ ഫലമാണ് ബാബുവിന് രക്ഷപ്പെടാനായത്. ഇത്രയും വലിയ പ്രതിസന്ധിഘട്ടത്തിലും പിടിച്ചുനിന്നതു തന്നെയാണ് വലിയ സാഹസികത. ബാബുവിന്റെ അടുത്ത യാത്രയിൽ കൂടെ താനുമുണ്ടാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി.
Summary: Boby Chemmanur plans Himalayan trecking with Babu