ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണൂര്‍ ജയില്‍മോചിതനായി

ചെറിയ കേസുകളിൽപ്പെട്ട് പണം കൊടുക്കാൻ കഴിയാത്ത റിമാൻഡ് തടവുകാരുടെ കാര്യത്തിൽ ഇടപെടുമെന്ന് ബോബി ചെമ്മണൂർ പറഞ്ഞു

Update: 2025-01-15 06:47 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: ലൈംഗികാധിക്ഷേപ കേസിൽ ജാമ്യം ലഭിച്ച ബോബി ചെമ്മണ്ണൂർ  ജയിലില്‍ നിന്ന് പുറത്തിറങ്ങി. ചെറിയ കേസുകളിൽപ്പെട്ട് പണം കൊടുക്കാൻ കഴിയാത്ത റിമാൻഡ് തടവുകാരുടെ കാര്യത്തിൽ ഇടപെടുമെന്ന് ബോബി ചെമ്മണൂർ പറഞ്ഞു. അതിനിടെ ബോബിയുടെ കേസ് ഹൈക്കോടതി വീണ്ടും പരിഗണിക്കും. കാക്കനാട് ജയിലിന് മുന്നിൽ ഇന്നലെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേസ് പരിഗണിക്കുന്നതെന്നാണ് സൂചന.

ആറ് ദിവസത്തെ റിമാൻഡിന് ശേഷം, ബോബി ചെമ്മണൂരിന് ഹൈക്കോടതി ഇന്നലെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ജാമ്യം നടപ്പാക്കിയ ഉത്തരവ് ജയിലിൽ എത്താത്തതിനാൽ ആണ് ഇന്നലെ പുറത്തിറങ്ങാതെ ഇരുന്നത്.  50,000 രൂപയുടെ രണ്ട് ആൾ ജാമ്യം, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകണം, സമാന കുറ്റത്തിൽ ഏർപ്പെടരുത് എന്നീ കർശന ഉപാധികളുടെയാണ് ഹൈക്കോടതി ബോബി ചെമ്മണൂരിന് ജാമ്യം അനുവദിച്ചത്.


Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News