'റഷ്യയില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട ബിനിലിന്റെ മൃതദേഹം നാട്ടിലെത്തിക്കണം'; വിദേശകാര്യ മന്ത്രിക്ക് കത്തയച്ച് രമേശ് ചെന്നിത്തല

പരുക്കേറ്റ ജയിന്‍ കുര്യനെയും സുരക്ഷിതനായി എത്തിക്കണമെന്ന് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു

Update: 2025-01-15 06:01 GMT
Editor : Shaheer | By : Web Desk
Advertising

തിരുവനന്തപുരം: റഷ്യയില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ട തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശി ബിനില്‍ ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാന്‍ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. റിക്രൂട്ടിങ് ചതിയില്‍പെട്ട് റഷ്യന്‍ കൂലിപ്പട്ടാളത്തിലെത്തിയ ബിനിലിന്റെ ബന്ധു കൂടിയായ ജയിന്‍ കുര്യനും സമാനമായി ഷെല്ലാക്രമണത്തില്‍ പരുക്കേറ്റ് ഗുരുതരാവസ്ഥയിലാണ്. അദ്ദേഹത്തെ സുരക്ഷിതമായി നാട്ടിലെത്തിക്കാനും വേണ്ടത് ചെയ്യണമെന്ന് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു. ബിനില്‍ ബാബുവിന്റെ കുടുംബത്തിനു സാധ്യമായ എല്ലാ നഷ്ടപരിഹാരവും നല്‍കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കൊല്ലപ്പെട്ട ബിനില്‍ ബാബുവും പരുക്കേറ്റ ജയിന്‍ കുര്യനും അവരുടെ കുടുംബങ്ങളുടെ ഏക ആശ്രയമായിരുന്നു. ഇവര്‍ക്കു പുറമെ കേരളത്തില്‍നിന്നും ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍നിന്നും നിരവധി ചെറുപ്പക്കാര്‍ സമാനമായ രീതിയില്‍ ചതിക്കപ്പെട്ട് റഷ്യയിലെത്തുകയും നിര്‍ബന്ധിതമായി കൂലിപ്പട്ടാളത്തിന്റെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. ഇവരെ കുടുംബങ്ങളിലേക്ക് സുരക്ഷിതമായി എത്തിക്കുന്നതിന് വേണ്ട എല്ലാ നയതന്ത്രസമ്മര്‍ദങ്ങളും ഉപയോഗിക്കണം. ഇവരെയെല്ലാം സുരക്ഷിതമായി നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും രമേശ് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News