വന നിയമ ഭേദഗതി ബിൽ ഉടന്‍ അവതരിപ്പിക്കില്ല

സഭയിൽ അവതരിപ്പിക്കേണ്ട ബില്ലുകളുടെ പട്ടിക മന്ത്രിസഭ അംഗീകരിച്ചു

Update: 2025-01-15 08:08 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: വന നിയമ ഭേദഗതി ബില്‍ ഈ നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കില്ല. വിവാദമുയർന്ന പശ്ചാത്തലത്തിലാണ് സർക്കാർ തീരുമാനം. മറ്റന്നാൾ ആരംഭിക്കുന്ന സഭാ സമ്മേളനത്തിൽ അവതരിപ്പിക്കേണ്ട ബില്ലുകൾക്ക് മന്ത്രിസഭായോഗം അംഗീകാരം നൽകി.

വന നിയമം ഭേദഗതി ബില്ലിനെതിരെ വ്യാപകമായ പ്രതിഷേധമുയർന്നു വന്നിരുന്നു.എൽഡിഎഫ് ഘടക കക്ഷിയായ കേരള കോൺഗ്രസ് എം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് മലയോര ജനതയുടെ ആശങ്ക അറിയിച്ചു. ഇതോടെ വിവാദ ഭേദഗതികളിൽ മാറ്റം വരുത്താൻ സർക്കാർ ആലോചിച്ചു വരികയായിരുന്നു. ഇതിനിടയിൽ മലയോര ജനതയുമായി ബന്ധപ്പെട്ട് വിഷയത്തിൽ യുഡിഎഫും പി.വി അൻവറും ഇടപെട്ടു.

പ്രതിപക്ഷ നേതാവിന്‍റെ നേതൃത്വത്തിൽ യുഡിഎഫ് സമരം പ്രഖ്യാപിക്കുകയും ചെയ്തു. ഇത് സർക്കാരിനെതിരായ വലിയ രാഷ്ട്രീയ വിഷയമായി ഉയരാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തി കൂടിയാണ് നിയമഭേദഗതി നീട്ടിവയ്ക്കാൻ സർക്കാർ തീരുമാനിച്ചത്. മറ്റന്നാൾ ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന് ബിൽ അവതരിപ്പിക്കില്ല.വിവാദമായ ഭേദഗതികൾ മാറ്റി വീണ്ടും ചർച്ചകൾ നടത്തി അടുത്ത സഭാസമ്മേളനത്തിൽ ബില്ല് കൊണ്ടുവരാനാണ് സർക്കാർ ആലോചന.

Full View

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News