ആറ്റിങ്ങല്‍ ഇരട്ടക്കൊല; രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം
സുപ്രിംകോടതിയാണ് ജാമ്യം നല്‍കിയത്
Update: 2025-01-15 07:15 GMT
ഡല്‍ഹി: ആറ്റിങ്ങല്‍ ഇരട്ടകൊലപാതക കേസിൽ രണ്ടാം പ്രതി അനുശാന്തിക്ക് ജാമ്യം . സുപ്രിംകോടതിയാണ് ജാമ്യം നല്‍കിയത്. വിചാരണ കോടതിക്ക് ഉപാധികൾ തീരമാനിക്കാമെന്നും കോടതി പറഞ്ഞു.
2014 ഏപ്രിൽ 16നാണ് അനുശാന്തിയുടെ മകൾ, ഭർതൃമാതാവ് എന്നിവരെ പട്ടാപ്പകൽ വീട്ടിൽ കയറി നിനോ മാത്യു ക്രൂരമായി കൊലപ്പെടുത്തിയത്. ടെക്‌നോപാര്‍ക്കിലെ ജീവനക്കാരും സുഹൃത്തുക്കളുമായിരുന്നു നിനോ മാത്യൂവും അനുശാന്തിയും. അനുശാന്തിയുമായി ഒരുമിച്ച് ജീവിക്കാനുള്ള തടസം ഒഴിവാക്കാനായിരുന്നു കൊലപാതകം. ആക്രമണത്തിൽ അനുശാന്തിയുടെ ഭർത്താവ് ലിജീഷിനും ഗുരുതര പരിക്കേറ്റിരുന്നു.