ഷിരൂരിൽ കണ്ടെത്തിയ മൃതദേഹം ജാർഖണ്ഡ് സ്വദേശിയുടേതെന്ന് സംശയം

ആറു ദിവസം മുമ്പ് മത്സ്യബന്ധന തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശിയെ കടലിൽ കാണാതായിരുന്നു.

Update: 2024-08-06 10:22 GMT
The body found in Shirur is suspected to be that of a native of Jharkhand
AddThis Website Tools
Advertising

ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ കണ്ടെത്തിയ മൃതദേഹം ജാർഖണ്ഡ് സ്വദേശിയുടേയതെന്ന് സംശയം. ഷിരൂരിൽനിന്ന് 55 കിലോമീറ്റർ അകലെ ഹൊന്നാവരയിൽനിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാലിൽ വല കുടുങ്ങിയ നിലയിലുള്ള മൃതദേഹം കടലിൽ ഒഴുകിനടക്കുകയായിരുന്നു.

ആറു ദിവസം മുമ്പ് മത്സ്യബന്ധന തൊഴിലാളിയായ ജാർഖണ്ഡ് സ്വദേശിയെ കടലിൽ കാണാതായിരുന്നു. ഇയാൾക്കായി തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തകരും മൃതദേഹം കരയിലെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

Web Desk

By - Web Desk

contributor

Similar News