ഗോവയിൽ ന്യൂ ഇയർ ആഘോഷത്തിനിടെ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

വൈക്കം കുലശേഖരമംഗലം സ്വദേശി സഞ്ജയിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്

Update: 2024-01-04 10:45 GMT
Editor : Lissy P | By : Web Desk
Youth missing goa,ഗോവയില്‍ കാണാതായി,യുവാവിനെ ഗോവയില്‍ കാണാതായി
AddThis Website Tools
Advertising

വൈക്കം: പുതുവത്സരാഘോഷത്തിനിടെ ഗോവയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോട്ടയം വൈക്കം കുലശേഖരമംഗലം സ്വദേശി സഞ്ജയ് (19) എന്നയാളുടെ മൃതദേഹമാണ് ഗോവയിലെ അഞ്ജുന ബീച്ച് പരിസരത്തു നിന്ന് കണ്ടെത്തിയത്.ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. യുവാവിന്‍റെ ഷര്‍ട്ട് ബന്ധുക്കള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. മൃതദേഹം അഴുകിയ നിലയിലായിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബങ്ങള്‍ക്ക് വിട്ടുകൊടുക്കും. 

ഡിസംബർ 30ന് ഗോവയിൽ എത്തിയ സഞ്ജയിനെ പുതുവൽസര ആഘോഷത്തിന് ശേഷം കാണാതാവുകയായിരുന്നു. സുഹൃത്തുക്കള്‍ക്കൊപ്പം ട്രെയിന്‍ മാര്‍ഗമാണ് സഞ്ജയ് ഗോവക്ക് പോയത്.   സഞ്ജയുടെ മൊബൈല്‍ ഫോണും ഓഫ് ചെയ്ത നിലയിലായിരുന്നു. പെട്രോള്‍ പമ്പിലെ ജീവനക്കാരനായിരുന്നു സഞ്ജയ്. ഏറെ നാളെത്തെ ആഗ്രഹത്തിനൊടുവിലാണ് ഗോവയില്‍ പുതുവത്സരം ആഘോഷിക്കാനായി പോയത്. സംഭവത്തില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തും.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News