ആർ എസ് എസ് ഓഫീസിന് നേരെ ബോംബേറ്; രണ്ട് ഡി.വൈ.എഫ്ഐ. പ്രവർത്തകർ അറസ്റ്റിൽ
വെള്ളൂർ കാറമ്മൽ സ്വദേശി കാശ്യപ്, പെരളം സ്വദേശി ധനിൽ എന്നിവരാണ് അറസ്റ്റിലായത്
Update: 2022-07-22 13:35 GMT
കണ്ണൂര്‍: പയ്യന്നൂരിൽ ആർ എസ് എസ് ഓഫീസിന് നേരെ ബോംബ് എറിഞ്ഞ കേസിൽ രണ്ട് ഡി വൈ എഫ് ഐ പ്രവർത്തകർ അറസ്റ്റിൽ. വെള്ളൂർ കാറമ്മൽ സ്വദേശി കാശ്യപ്, പെരളം സ്വദേശി ധനിൽ എന്നിവരാണ് അറസ്റ്റിലായത്.പയ്യന്നൂർ ഡി വൈ എസ് പി കെ ഇ പ്രേമചന്ദ്രന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്
ഈ മാസം 12 നാണ് പയ്യന്നൂരിൽ ആർ.എസ്.എസ് ഓഫീസിന് നേരെ ബോംബാക്രമണമുണ്ടായത്. ബോംബേറിൽ ഓഫീസിന്‍റെ മുൻവശത്തെ ജനൽച്ചില്ലുകൾ തകർന്നിരുന്നു. ആക്രമണത്തില്‍ ആളപായങ്ങളൊന്നുമില്ല.