മുഖ്യമന്ത്രി പങ്കെടുക്കുന്ന പുസ്തക പ്രകാശനച്ചടങ്ങില്‍ ലൈംഗികാരോപണം നേരിടുന്നയാള്‍ക്ക് ക്ഷണം; വിവാദമായതോടെ പുതിയ നോട്ടീസിറക്കി

ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജീവചരിത്രം പറയുന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിലേക്കാണ് എന്‍ബിറ്റിയുടെ അസിസ്റ്റന്‍റ് എഡിറ്റര്‍ റൂബിന്‍ ഡിക്രൂസിനെ ക്ഷണിച്ചത്

Update: 2023-11-16 06:12 GMT
Editor : Jaisy Thomas | By : Web Desk
Advertising

തിരുവനന്തപുരം: മുഖ്യമന്ത്രി പുസ്തകം പ്രകാശനം ചെയ്യേണ്ട ചടങ്ങിലേക്ക് ലൈംഗികാതിക്രമ ആരോപണം നേരിടുന്നയാളെ ക്ഷണിച്ചുകൊണ്ട് ഇറക്കിയ നോട്ടീസ് വിവാദമായതോടെ സംഘാടകര്‍ പുതിയ നോട്ടീസ് ഇറക്കി. ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ജീവചരിത്രം പറയുന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിലേക്കാണ് എന്‍ബിറ്റിയുടെ അസിസ്റ്റന്‍റ് എഡിറ്റര്‍ റൂബിന്‍ ഡിക്രൂസിനെ ക്ഷണിച്ചത്. പുസ്തക പരിചയത്തിനായി നിശ്ചയിച്ചിരുന്നത് റൂബിന്‍ ഡിക്രൂസിനെയായിരുന്നു.

ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനം ഉയര്‍ന്നതോടെയാണ് ഇയാളെ മാറ്റാന്‍ സംഘാടകര്‍ തീരുമാനിച്ചത്. നാളെ വൈകിട്ട് തിരുവനന്തപുരത്താണ് പുസ്തക പ്രകാശനം. ക്യാപ്റ്റന്‍ ലക്ഷ്മിയെ പോലുള്ളവരെ ആദരിക്കാനാണോ അപമാനിക്കാനാണോയെന്ന തരത്തില്‍ റൂബിന്‍ ഡിക്രൂസിനെ ഉള്‍പ്പെടുത്തിയതിനെ ചോദ്യം ചെയ്ത് വിമര്‍ശനം ഉയര്‍ന്നിരുന്നു. 2018ല്‍ രജിസ്റ്റര്‍ ചെയ്ത ലൈംഗികാതിക്രമ കേസിലെ പ്രതിയാണ് റൂബിന്‍ ഡിക്രൂസ്. ഈ കേസില്‍ നവംബര്‍ 18 ഡല്‍ഹി പട്യാല ഹൗസ് കോടതി ഹിയറിങ് നിശ്ചയിച്ചിട്ടുണ്ട്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News