കടം വാങ്ങിയ പണം തിരികെ നൽകിയില്ല; സുഹൃത്തുക്കൾ പൊട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു
കൊല്ലം ഉമയനല്ലൂർ സ്വദേശി റിയാസാണ് മരിച്ചത്
Update: 2024-12-02 10:39 GMT
കൊല്ലം: സുഹൃത്തുക്കൾ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ഉമയനല്ലൂർ സ്വദേശി റിയാസ് ആണ് മരിച്ചത്. കൊല്ലം മൈലാപൂരിൽ വെച്ചാണ് സംഭവം. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു റിയാസ്. കടം വാങ്ങിയ പണം തിരികെ നൽകാത്തതിനെ തുടർന്ന് തീ കൊളുത്തുകയായിരുന്നു എന്നാണ് കേസ്. സുഹൃത്തുക്കളായ ഷെഫീക്ക്, തുഫൈൽ എന്നിവരാണ് പ്രതികൾ. റിമാൻഡിൽ ഉള്ള പ്രതികൾക്ക് എതിരെ കൊലക്കുറ്റം ചുമത്തും.
വാർത്ത കാണാം -