സമരഭൂമിയിൽ വീട് ഒരുങ്ങും; ചെറ്റച്ചൽ ഭൂസമക്കാർക്ക് വീടിന് പണം അനുവദിച്ച് സർക്കാർ
2004 ജൂൺ 25നാണ് ചെറ്റച്ചലിൽ ആദിവാസികൾ കുടിൽകെട്ടി സമരം തുടങ്ങിയത്
Update: 2024-12-02 09:11 GMT
തിരുവനന്തപുരം: 20 വർഷം മുമ്പ് ഭൂസമരം നടത്തി പിടിച്ചെടുത്ത വനഭൂമിയിൽ ഇനി ചെറ്റച്ചൽ സമരക്കാർക്ക് ഇനി അന്തിയുറങ്ങാം. ഭൂസമരക്കാർക്ക് വീടിനായുള്ള പണം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പട്ടികവർഗ വികസന വകുപ്പ് പുറത്തിറക്കി. കൈവശാവകാശരേഖ ഉള്ള 18 കുടുംബങ്ങൾക്ക് ഇതോടെ വീട് നിർമ്മിക്കാനാകും. സമരഭൂമിയിൽ വീടില്ലാതെ ആദിവാസി കുടുംബങ്ങൾ ദുരിതമനുഭവിക്കുന്നത് മീഡിയവൺ വാർത്തയാക്കിയിരുന്നു.
2004 ജൂൺ 25നാണു ചെറ്റച്ചലിൽ ആദിവാസികൾ കുടിൽകെട്ടി സമരം തുടങ്ങിയത്. സർക്കാരിന്റെ കീഴിലെ പുല്ല് വളർത്തൽ ഫാം പിടിച്ചെടുത്തായിരുന്നു സമരം.
വാർത്ത കാണാം-