അഭിഭാഷകന്‍ രാമന്‍പിള്ളക്ക് രണ്ടാം നിലയിലുള്ള കോടതിയുടെ പടി കയറാന്‍ വയ്യ; കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിന്‍റെ വിചാരണ നീളുന്നു
ഈ മാസം 18 വരെ ആദ്യഘട്ടവും രണ്ടാം ഘട്ടം ജനുവരിയിൽ പരിഗണിക്കുമെന്നും നേരത്തെ വിചാരണക്കോടതി വ്യക്തമാക്കിയിരുന്നു
Update: 2024-12-02 09:27 GMT
തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ വീണ്ടും നീളുന്നു. കോടതിമാറ്റം ആവശ്യപ്പെട്ടുകൊണ്ട് പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന്‍റെ അഭിഭാഷകൻ ബി.രാമൻ പിള്ള നൽകിയ ഹരജിയിൽ തീർപ്പാകാത്തതോടെയാണ് ഇന്നുമുതൽ തുടങ്ങേണ്ടുന്ന ആദ്യഘട്ട വിചാരണ വീണ്ടും അനിശ്ചിതമായി നീളുന്നത്.
ഇതിൽ തീരുമാനമെടുക്കേണ്ട പ്രിൻസിപ്പൽ ജഡ്ജ് അവധിയിലായതിനാലാണ് ഈ ഹരജി തീർപ്പാകാത്തത്. തനിക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും തിരുവനന്തപുരം അഡീഷണൽ ഒന്നാം സെഷൻസ് കോടതി രണ്ടാം നിലയിലായതിനാൽ വരുന്നതിനുള്ള പ്രായോഗിക പ്രശ്നങ്ങളും ചൂണ്ടിക്കാട്ടിയാണ് രാമൻപിള്ള ഹരജി നൽകിയിരിക്കുന്നത്. ഈ മാസം 18 വരെ ആദ്യഘട്ടവും രണ്ടാം ഘട്ടം ജനുവരിയിൽ പരിഗണിക്കുമെന്നും നേരത്തെ വിചാരണക്കോടതി വ്യക്തമാക്കിയിരുന്നു.