ആർ. പ്രശാന്തിന്റെ ആശ്രിത നിയമനം റദ്ദാക്കി; ഹൈക്കോടതി നടപടി ശരിവെച്ച് സുപ്രിം കോടതി

മുൻ എംഎൽഎയുടെ മകന്റെ നിയമനം റദ്ദാക്കിയത് സർക്കാരിന് തിരിച്ചടി

Update: 2024-12-02 09:45 GMT
Editor : ശരത് പി | By : Web Desk
Advertising

ഡൽഹി: ചെങ്ങന്നൂർ മുൻ എംഎൽഎ കെ.കെ രാമചന്ദ്രന്റെ മകൻ ആർ. പ്രശാന്തിന് സർക്കാർ ജോലി നൽകിയത് റദ്ദാക്കിയ നടപടി സുപ്രിംകോടതി ശരിവച്ചു. ഹൈക്കോടതി ആശ്രിത നിയമനം റദ്ദാക്കിയതിനെതിരായ ഹരജി സുപ്രിം കോടതി തള്ളുകയായിരുന്നു. ഹൈക്കോടതി വിധിയിൽ ഇടപെടാനില്ലെന്ന് ഹരജി തള്ളിയതിന് പിന്നാലെ സുപ്രിംകോടതി പ്രതികരിച്ചു. സുപ്രിംകോടതി നടപടി സർക്കാരിന് കനത്ത തിരിച്ചടിയായിരുന്നു.  കേസിൽ ആർ. പ്രശാന്തിന്റെ ശമ്പളം തിരിച്ചുപിടിക്കണമെന്ന ആവശ്യം സുപ്രിംകോടതി അംഗീകരിച്ചില്ല.

പൊതുതാൽപര്യ ഹരജിയിലൂടെ ഹൈക്കോടതിക്ക് തീരുമാനമെടുക്കാനാവില്ലെന്ന വാദം സുപ്രിംകോടതി തള്ളി. പാലക്കാട് സ്വദേശി അശോക് കുമാർ നൽകിയ ഹരജിയിലാണ് ഹൈക്കോടതി പ്രശാന്തിന്റെ നിയമനം റദ്ദാക്കിയിരുന്നത്. പൊതുമരാമത്ത് വകുപ്പിൽ പ്രത്യേക തസ്തിക സൃഷ്ടിച്ചായിരുന്നു ആർ. പ്രശാന്തിന്റെ നിയമനം. മന്ത്രിസഭയ്ക്ക് ഇതിനുള്ള അധികാരം ഉണ്ടെന്നായിരുന്നു സർക്കാർ വാദം. മന്ത്രിസഭാ യോഗത്തിന്റെ ശിപാർശ അനുസരിച്ച് ഗവർണർ ആണ് പ്രശാന്തിന് നിയമനം നൽകാൻ തീരുമാനിച്ചത്. 2018 ജനുവരിയിലാണ് എൻജിനീയറിംഗ് ബിരുദധാരിയായ പ്രശാന്തിന് പൊതുമരാമത്ത് വകുപ്പിൽ അസിസ്റ്റന്റ് എൻജിനീയറായി നിയമനം നൽകിയത്. പ്രശാന്തിന്റെ നിയമനം ഭരണഘടനയുടെ 14,16 അനുച്ഛേദങ്ങളുടെ ലംഘനമാണെന്ന ഹൈക്കോടതി വിധി സുപ്രിംകോടതി ശരിവെച്ചു. എംഎൽഎയുടെ മകന് ആശ്രിത നിയമനം നൽകാനാവില്ലെന്നായിരുന്നു ഹർജിക്കാരന്റെ വാദം. പിതാവിന്റെ മരണത്തെ തുടർന്ന് നിയമസഭാ സീറ്റ് ആവശ്യപ്പെടാതിരിക്കാനാണ് മകന് ജോലി നൽകിയതെന്നും ഹരജിയിൽ പരാമർശിച്ചിരുന്നു.

വാർത്ത കാണാം- 

Full View

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News