ഒരു വസ്ത്രവും സ്ത്രീയെ പീഡിപ്പിക്കാന്‍ പുരുഷന് അധികാരമോ അവകാശമോ നല്‍കുന്നില്ല; ബി.ആര്‍.പി ഭാസ്കര്‍
കോഴിക്കോട് കോടതി നടത്തിയിട്ടുള്ള നിരീക്ഷണങ്ങള്‍ അപക്വവും അനുചിതവും അപഹാസ്യവുമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചുകോഴിക്കോട് കോടതി നടത്തിയിട്ടുള്ള നിരീക്ഷണങ്ങള്‍ അപക്വവും അനുചിതവും അപഹാസ്യവുമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു
എഴുത്തുകാരന്‍ സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള കോഴിക്കോട് സെഷന്‍സ് കോടതിയുടെ വിവാദ പരാമര്‍ശത്തിനെതിരെ പ്രശസ്ത മാധ്യമപ്രവര്‍ത്തകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ബി.ആര്‍.പി ഭാസ്കര്‍. കോഴിക്കോട് കോടതി നടത്തിയിട്ടുള്ള നിരീക്ഷണങ്ങള്‍ അപക്വവും അനുചിതവും അപഹാസ്യവുമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
''ലൈംഗിക പീഡനക്കേസിലെ ജാമ്യ ഉത്തരവില്‍ കോഴിക്കോട് കോടതി നടത്തിയിട്ടുള്ള ചില നിരീക്ഷണങ്ങള്‍ അപക്വവും അനുചിതവും അപഹാസ്യവുമാണ്. ഇരയുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള പരാമര്‍ശം അങ്ങേയറ്റം അപലപനീയമാണ്. ഒരു വസ്ത്രവും സ്ത്രീയെ പീഡിപ്പിക്കാന്‍ പുരുഷന് അധികാരമോ അവകാശമോ നല്‍കുന്നില്ല. ജാതിയും മതവുമില്ലെന്ന പ്രഖ്യാപനം പട്ടികജാതിക്കാര്‍ക്കെതിരെ അതിക്രമം കാട്ടാന്‍ അനുമതി നല്‍കുന്നില്ലെന്ന്'' ഭാസ്കറുടെ കുറിപ്പില്‍ പറയുന്നു.
സിവിക് ചന്ദ്രനെതിരെയുള്ള രണ്ടാമത്തെ ലൈംഗിക പീഡന പരാതിയിലുള്ള മുന്‍കൂര്‍ ജാമ്യവിധിയിലാണ് വിവാദ പരാമര്‍ശങ്ങള്‍. പരാതിക്കാരി ലൈംഗിക പ്രകോപനമുണ്ടാക്കുന്ന വസ്ത്രമാണ് ധരിച്ചതെന്ന് പ്രതിഭാഗം സമര്‍പ്പിച്ച ഫോട്ടോകളില്‍ നിന്ന് വ്യക്തമാണ് . അതിനാല്‍ പ്രഥമദൃഷ്ട്യാ 354 എ വകുപ്പായ ലൈംഗികാതിക്രമ പരാതി നിലനില്‍ക്കില്ലെന്നാണ് കോടതി ഉത്തരവ്.
74 വയസുകാരനായ പ്രതിക്ക് പരാതിക്കാരിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്താനാകുമെന്ന് വിശ്വസിക്കില്ലെന്നും വിധിയിൽ പരാമർശമുണ്ട്. സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചുള്ള കോഴിക്കോട് സെഷന്‍സ് കോടതി ഈ മാസം 12നാണ് വിധി പുറപ്പെടുവിച്ചത്. 2020 നന്തിയില്‍ നടന്ന കവിത ക്യാമ്പിനെത്തിയപ്പോള്‍ സിവിക് ചന്ദ്രന്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. കൊയിലാണ്ടി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മറ്റൊരു പരാതിയില്‍ നേരത്തെ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം ലഭിച്ചിരുന്നു.