അഞ്ചുവർഷമായി 7,100 കോടി രൂപ പിരിച്ചില്ല; ധനവകുപ്പിനെതിരെ ഗുരുതര ആരോപണവുമായി സി.എ.ജി റിപ്പോർട്ട്
തെറ്റായ നികുതി പിരിവ് മൂലം ജിഎസ്ടിയിൽ നഷ്ടം 11 കോടി
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും നികുതി പിരിക്കുന്നതിൽ സംസ്ഥാന സർക്കാറിന് അലംഭാവം. റവന്യൂ കുടിശിക പിരിക്കുന്നതിൽ ഗുരുതര വീഴ്ചയുണ്ടായെന്ന് സി.എ.ജി റിപ്പോർട്ടിൽ പറയുന്നു. 7,100 കോടി രൂപ 5 വർഷമായി പിരിച്ചിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട് . 12 വകുപ്പുകളിലായാണ് ഇത്രയും തുക പിരിക്കാനുള്ളത്.
തെറ്റായ നികുതി നിരക്ക് ചുമത്തിയതിൽ നഷ്ടം 18.57 കോടി രൂപയാണ്. 36 പേരുടെ നികുതി നിരക്കാണ് തെറ്റായി ചുമത്തിയത്. യോഗ്യത ഇല്ലാത്ത ഇളവ് ക്ലൈം ചെയ്തു നൽകിയതിൽ നഷ്ടം 11.09 കോടി രൂപയെന്നും റിപ്പോർട്ടിലുണ്ട്. തെറ്റായ നികുതി നിർണയം ഏഴ് കോടി രൂപ കുറച്ച് പിരിച്ചു.
വിദേശ മദ്യ ലൈസൻസ് ക്രമരഹിതമായി കൈമാറിയതിൽ 26 ലക്ഷം രൂപയാണ് നഷ്ടം വന്നത്. തെറ്റായ നികുതി പിരിവ് മൂലം ജിഎസ്ടിയിൽ നഷ്ടം 11 കോടിയാണെന്നും റവന്യൂ വരുമാനത്തിൽ നഷ്ടം 18 കോടിയാണെന്നും റിപ്പോർട്ടിൽ പറയുന്നു.