ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് രണ്ട് ശതമാനം ഹാജർ ഇളവ് നൽകാൻ കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനം
ഹാജർ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. റഷീദ് അഹമദ് വൈസ് ചാൻസലർക്ക് കത്ത് നൽകിയിരുന്നു
Update: 2023-04-13 14:24 GMT
കോഴിക്കോട്: സർവകലാശാലാ പഠനവിഭാഗങ്ങളിൽ ട്രാൻസ്ജെൻഡർ വിദ്യാർഥികൾക്ക് രണ്ട് ശതമാനം ഹാജർ ഇളവ് നൽകാൻ കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് തീരുമാനം. ലിംഗമാറ്റ ശസ്ത്രക്രിയയുമായി ബന്ധപ്പെട്ട തുടർ ചികിത്സകൾ നടത്തുന്നതിന് സഹായകമാകുന്നതാണ് ഇളവ്.
ട്രാൻസ്ജെൻഡർ വിദ്യാർത്ഥികൾക്ക് ഹാജർ ഇളവ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. റഷീദ് അഹമദ് വൈസ് ചാൻസലർക്ക് കത്ത് നൽകിയിരുന്നു. യോഗത്തിൽ വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു.
Calicut University Syndicate has decided to give two percent attendance relaxation to transgender students