യാത്രക്കിടെ കോഴിക്കോട് കാർ കത്തി നശിച്ചു - വീഡിയോ
വോട്ട് ചെയ്യാൻ പോയവരുടെ കാറാണ് കത്തി നശിച്ചത്
Update: 2024-04-26 10:57 GMT
കോഴിക്കോട്: കൂടരഞ്ഞി കക്കാടംപൊയിലില്‍ യാത്രക്കിടെ കാർ കത്തി നശിച്ചു. വോട്ട് ചെയ്യാനായി പോളിങ് ബൂത്തിലേക്ക് പോയ കക്കാടംപൊയില്‍ പീടികപ്പാറ സ്വദേശി ഏറ്റൂമാനൂക്കാരന്‍ ജോണ് എബ്രഹാമും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് കത്തിയത്.
വാഹനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ടപ്പോള്‍ തന്നെ യാത്രക്കാർ പുറത്തിറങ്ങിയതുകാരണം ആർക്കും പരിക്കില്ല.