ബിജെപി, യുവമോർച്ചാ പ്രവർത്തകർക്കെതിരെ കലാപാഹ്വാനത്തിന് കേസ്
ക്ലിഫ് ഹൗസിനും കന്റോൺമെന്റ് ഹൗസിനും മുന്നിൽ ഫ്‌ലക്‌സ് വെച്ചതിനാണ് കേസ്
Update: 2024-10-15 09:13 GMT
തിരുവനന്തപുരം: തിരുവനന്തപുരത്ത് ബിജെപി, യുവമോർച്ചാ പ്രവർത്തകർക്കെതിരെ കലാപാഹ്വാനത്തിന് കേസെടുത്തു. ക്ലിഫ് ഹൗസിനും കന്റോൺമെന്റ് ഹൗസിനും മുന്നിൽ പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാണ്ടാക്കും വിധത്തിൽ ഫ്‌ലക്‌സ് വെച്ചതിനാണ് ബിജെപി, യുവമോർച്ച പ്രവർത്തകർക്കെതിരെ കലാപാഹ്വാനത്തിന് തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തത്.
യുവമോർച്ച സംസ്ഥാന പ്രസിഡന്റ് അടക്കമുള്ളവർ പ്രതികളാണ്. യുവമോർച്ചാ സംസ്ഥാന അധ്യക്ഷന്‍ പ്രഫുൽ കൃഷ്ണ, യുവമോർച്ചാ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സജിത്ത് എന്നിവരുൾപ്പെടെ എട്ട് പേർക്കെതിരെ പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.അതേസമയം സുരക്ഷാവീഴ്ച ആരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇന്നലെ ഡിജിപിക്ക് പരാതി നൽകിയിരുന്നു.