പ്രസവത്തിൽ കുഞ്ഞിന്റെ കൈ തളർന്നെന്ന പരാതിയിൽ ഡോക്ടർക്കെതിരെ കേസ്

സർക്കാർ വനിതാ ആശുപത്രിയിലെ ​ഗൈനക്കോളജിസ്റ്റായ ഡോ. പുഷ്പക്കെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്.

Update: 2024-12-04 14:49 GMT
Advertising

ആലപ്പുഴ: പ്രസവത്തിൽ കുഞ്ഞിന്റെ കൈ തളർന്നെന്ന പരാതിയിൽ ഡോക്ടർക്കെതിരെ കേസ്. സർക്കാർ വനിതാ ആശുപത്രിയിലെ ​ഗൈനക്കോളജിസ്റ്റായ ഡോ. പുഷ്പക്കെതിരെയാണ് ആലപ്പുഴ സൗത്ത് പൊലീസ് കേസെടുത്തത്. ആലപ്പുഴയിൽ അസാധാരണ വൈകല്യത്തോടെ കുഞ്ഞ് പിറന്ന കേസിലും ഇവർ പ്രതിയാണ്.

പ്രസവത്തിനിടെ വലിച്ചെടുത്തപ്പോൾ കുഞ്ഞിന്റെ വലതു കൈക്ക് സ്വാധീനം നഷ്ടപ്പെട്ടു എന്നാണ് കേസ്. ആലപ്പുഴ സ്വദേശികളായ വിഷ്ണ-ജയലക്ഷ്മി ദമ്പതികളുടെ കുഞ്ഞിനാണ് പരിക്കേറ്റത്. നിരവധി ആശുപത്രികളിൽ ചികിത്സ തേടിയ ദമ്പതികൾ പൊലീസിലും ആശുപത്രിയിലും പരാതി നൽകിയിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News