സാങ്കേതിക തകരാർ; വഴിയിൽ കുടുങ്ങി വന്ദേഭാരത് ട്രെയിൻ
ഒരു മണിക്കൂറിലധികമായി ട്രെയിൻ ഷൊർണൂരിന് സമീപം നിർത്തിയിട്ടിരിക്കുകയാണ്.
Update: 2024-12-04 13:18 GMT
കോഴിക്കോട്: സാങ്കേതിക തകരാറിനെ തുടർന്ന് വന്ദേഭാരത് ട്രെയിൻ വഴിയിൽ കുടുങ്ങി. ഒരു മണിക്കൂറിലധികമായി ട്രെയിൻ ഷൊർണൂരിന് സമീപം നിർത്തിയിട്ടിരിക്കുകയാണ്. ബാറ്ററി സംബന്ധിച്ച പ്രശ്‌നമാണെന്നും പരിഹരിക്കാനുള്ള ശ്രമത്തിലാണെന്നുമാണ് റെയിൽവേ നൽകുന്ന വിശദീകരണം. എന്നാൽ എത്ര സമയത്തിനുള്ള പ്രശ്‌നം പരിഹരിക്കാനാവുമെന്നത് സംബന്ധിച്ച് റെയിൽവേ വിവരമൊന്നും നൽകിയിട്ടില്ല. കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് പോകുന്ന ട്രെയിൻ ആണ് പിടിച്ചിട്ടിരിക്കുന്നത്.