പുതിയ എംഎൽഎമാർക്ക് നീല ട്രോളി ബാഗ് സമ്മാനിച്ച് സ്പീക്കർ
പുതിയ എംഎൽഎമാർക്ക് സ്പീക്കർ വരവേൽപ്പ് സമ്മാനം നൽകുന്നത് പതിവാണ്.
Update: 2024-12-04 12:02 GMT
തിരുവനന്തപുരം: പുതിയ എംഎൽഎമാർക്ക് നീല ട്രോളി ബാഗ് സമ്മാനിച്ച് സ്പീക്കർ എ.എൻ ഷംസീർ. പുതിയ എംഎൽഎമാർക്ക് സ്പീക്കർ വരവേൽപ്പ് സമ്മാനം നൽകുന്നത് പതിവാണ്. ഭരണഘടന, നിയമസഭാ ചട്ടങ്ങൾ സംബന്ധിച്ച പുസ്തകം എന്നിവയാണ് ഉണ്ടാവുക. എംഎൽഎ ഹോസ്റ്റൽ അസിസ്റ്റന്റ് മാനേജരുടെ പക്കലുള്ള ബാഗ് പിന്നീട് എംഎൽഎമാർക്ക് കൈമാറും. ഉമാ തോമസിനും ചാണ്ടി ഉമ്മനും നൽകിയത് നീല ട്രോളി ബാഗ് തന്നെയാണെന്ന് നിയമസഭാ സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നീല ട്രോളി ബാഗ് വലിയ ചർച്ചയായിരുന്നു. കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ ട്രോളി ബാഗിൽ പണമെത്തിച്ചു എന്നായിരുന്നു സിപിഎം ആരോപണം. അർധരാത്രി പൊലീസ് ഹോട്ടലിൽ റെയ്ഡ് നടത്തിയത് വലിയ വിവാദമായിരുന്നു.