കോഴിക്കോട് എലത്തൂരിൽ ഡിപ്പോയിൽ അറ്റകുറ്റപ്പണിക്കിടെ ഓവുചാലിലേക്കൊഴുകി ഡീസൽ
പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ
കോഴിക്കോട്: എലത്തൂർ എച്പിസിഎൽ ഡിപ്പോയിൽ നിന്ന് ഡീസൽ ഓവുചാലിലേക്ക് ഒഴുകിയെത്തി. ഡിപ്പോയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടെയാണ് ഡീസൽ പുറത്തേക്ക് ഒഴുകിയെത്തിയത്. സുരക്ഷിതമല്ലാത്ത രീതിയിലാണ് അറ്റകുറ്റപ്പണികൾ നടക്കുന്നതെന്ന് പറഞ്ഞ് പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ രംഗത്തെത്തി. സ്ഥലത്ത് ഫയർഫോഴ്‌സും എത്തിയിട്ടുണ്ട്. ഒഴുകിയെത്തിയ ഡീസൽ ബാരലിലേക്ക് നിറക്കുകയാണ്.
ഓവർഫ്ലോ ആണ് ഇന്ധനം പുറത്തേക്ക് ഒഴുകാൻ കാരണമെന്ന് ഡിപ്പോ മാനേജർ സി. വിനയൻ മീഡിയവണിനോട് പറഞ്ഞു. നിലവിൽ പ്രശ്നങ്ങൾ ഇല്ലെന്നും സ്ഥിതി നിയന്ത്രണവിധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംഭത്തിൽ അടിയന്തിര നടപടി സ്വീകരിക്കാൻ ജില്ല കലക്ടർക്ക് മന്ത്രി എ.കെ.ശശീന്ദ്രൻ നിർദ്ദേശം നൽകി. ദുരന്ത നിവാരണ അതോറിറ്റി , മലിനീകരണ നിയന്ത്രണ ബോർഡ്, ഫാക്ടറീസ് ആൻ്റ് ബോയ്ലേർസ് , ആരോഗ്യ വകുപ്പ് എന്നിവർ സ്ഥലം പരിശോധിക്കും. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്ക് മുൻപിൽ കമ്പനി അധികൃതർ നാളെ ഹാജരാകണം. ഡെപ്യൂട്ടി കലക്ടർ ഇ. അനിതാകുമാരിHPCL മാനേജറോട് റിപ്പോർട്ട് തേടി.
വാർത്ത കാണാം -