യുവതിയുടെ പരാതി; എൽദോസ് കുന്നപ്പള്ളിക്കെതിരെ കേസെടുക്കും
യുവതിയോട് ഇന്ന് കോവളം പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്
തിരുവനന്തപുരം: മർദിച്ചെന്ന യുവതിയുടെ പരാതിയിൽ എൽദോസ് കുന്നപ്പള്ളി എം എൽ എക്കെതിരെ ഇന്ന് കേസ് എടുക്കും. കോവളത്ത് വെച്ച് ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് പരാതി. എന്നാൽ കോവളം പൊലീസ് കേസെടുക്കാൻ തയാറായില്ല.എം എൽ എ യുമായി ആലോചിച്ചു കേസ് ഒത്തുതീർപ്പാക്കാനുള്ള നീക്കത്തിലായിരുന്നു പൊലീസെന്നായിരുന്നു ആരോപണം. യുവതിയോട് ഇന്ന് കോവളം പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
എം.എൽ.എ കൈയ്യേറ്റം ചെയ്തെന്ന് എറണാകുളം സ്വദേശിയായ യുവതിയാണ് കോവളം പൊലീസിൽ പരാതി നൽകിയിട്ടുള്ളത്. യുവതിയെ കാണാനില്ലെന്ന് കാട്ടി കഴിഞ്ഞ ദിവസം വഞ്ചിയൂർ പൊലീസിനും പരാതി ലഭിച്ചിരുന്നു. ഈ പരാതിയിൽ യുവതിയിൽ നിന്ന് വഞ്ചിയൂർ പൊലീസ് മൊഴി രേഖപ്പെടുത്തി. എംഎൽഎയുടെ വാഹനത്തിൽ കോവളത്ത് എത്തിയെന്നും സ്ഥലത്തു വച്ച് എം എൽ എ മർദിച്ചെന്നുമാണ് യുവതി പറയുന്നു. കഴിഞ്ഞ മാസം 28 നാണ് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.