പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത മനുഷ്യാവകാശ പ്രവർത്തകനെതിരെ കേസ്

കേരളത്തിൽ സമീപകാലത്തുണ്ടായ പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് നടത്തിയ യോഗത്തിൽ പങ്കെടുത്തവർക്കെതിരെയാണ് കേസ്

Update: 2022-11-03 01:51 GMT
Editor : Lissy P | By : Web Desk
Advertising

മലപ്പുറം: പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തതിന് മനുഷ്യാവകാശ പ്രവർത്തകനെതിരെ കേസ്. പൊലീസ് നപടികൾക്കെതിരെ പുരോഗമന യുവജന പ്രസ്ഥാനം നടത്തിയ പരിപാടിക്കെതിരെയാണ് പൊലീസ് നടപടി. പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത പി.എ.പൗരനും മറ്റ് ഒമ്പതുപേർക്കുമെതിരെയാണ് മഞ്ചേരി പോലീസ് കേസെടുത്തത് .

കേരളത്തിൽ സമീപകാലത്തുണ്ടായ പൊലീസ് നടപടികളിൽ പ്രതിഷേധിച്ച് പുരോഗമന യുവജന പ്രസ്ഥാനം നടത്തിയ യോഗത്തിൽ പങ്കെടുത്തവർക്കെതിരെയാണ് കേസ്. മഞ്ചേരി പുതിയ ബസ് സ്റ്റാൻറിലെ പരിപാടി ഉദ്ഘാടനം ചെയ്ത മനുഷ്യാവകാശ പ്രവർത്തകനും അഭിഭാഷകനുമായ പിഎ പൗരനും മറ്റ് ഒമ്പത് പേർക്കുമെതിരെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്.

മഞ്ചേരിയിൽ മകനും കുടുംബത്തിനുമൊപ്പമെത്തിയ സ്ത്രീയെ റോഡിൽ വലിച്ചിഴച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോയ സംഭവം ഉയർത്തി കുറ്റവാളികളായ പൊലീസുകാർക്കെതിരെ കേസെടുക്കണമെന്നും സർവീസിൽ നിന്ന് പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

പൊലീസ് അതിക്രമങ്ങൾക്കെതിരെ സംസാരിക്കുന്നവരെ അടിച്ചമർത്താനാണ് ശ്രമമെന്ന് പി.എ പൗരൻ ആരോപിച്ചു.പ്രസംഗത്തിലെ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് സർക്കാരിനെതിരെ കലാപത്തിന് ആഹ്വാനം നൽകിയെന്ന വകുപ്പുപ്രകാരം കേസെടുത്തെതെന്നാണ് പൊലീസിന്‍റെ വാദം. അനുമതിയില്ലാതെ പരിപാടി സംഘടിപ്പിച്ചുവെന്ന വകുപ്പ് കൂടി ചേർത്താണ് കേസെടുത്തത് .

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News