സംപ്രേഷണ വിലക്കിന്‍റെ കാരണം മീഡിയവണിനെ അറിയിക്കേണ്ടതില്ലെന്ന് ആവർത്തിച്ച് കേന്ദ്രം

കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

Update: 2022-06-01 13:28 GMT
Advertising

ഡല്‍ഹി: സംപ്രേഷണ വിലക്കിന്‍റെ കാരണം മീഡിയവണിനെ അറിയിക്കേണ്ടതില്ലെന്ന് ആവർത്തിച്ച് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സർക്കാർ സുപ്രിംകോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു.

സത്യവാങ്മൂലത്തിൽ ആവർത്തിക്കുന്നത് ഹൈക്കോടതിയിലും സുപ്രിംകോടതിയിലും ഉന്നയിച്ച വാദങ്ങളാണ്. ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ടാണ് ലൈസൻസ് പുതുക്കി നൽകാതിരുന്നതെന്ന് കേന്ദ്രം അറിയിച്ചു. ദേശസുരക്ഷയുമായി ബന്ധപ്പെട്ടായതിനാൽ വിവരങ്ങൾ മീഡിയവണിനെ അറിയിക്കേണ്ടതില്ലെന്നും ദേശസുരക്ഷാ വിവരങ്ങൾ മറച്ചുവെക്കാൻ ഇന്ത്യൻ തെളിവ് നിയമ പ്രകാരം സർക്കാരിന് പ്രത്യേക അവകാശമുണ്ടെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.

കോടതി ആവശ്യപ്പെട്ടാൽ ഇനിയും വിവരങ്ങൾ സമർപ്പിക്കാമെന്ന് വാർത്താവിതരണ വകുപ്പ് ഡയറക്ടർ അറിയിച്ചു. കേന്ദ്രം മറുപടി നൽകിയത് വേനൽ അവധിക്ക് ശേഷം കോടതി അന്തിമ വാദം നിശ്ചയിച്ചതിനെ തുടര്‍ന്നാണ്. കേസിൽ മറുപടി നൽകാൻ കേന്ദ്രം രണ്ട് തവണ സമയം നീട്ടി ചോദിച്ചിരുന്നു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News