ചാലക്കുടി അടിപ്പാത: നിർമാണം മാർച്ചിൽ പൂർത്തിയാക്കുമെന്ന് കരാർ കമ്പനി

250 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് 2018 മാർച്ചിലാണ് അടിപ്പാതയുടെ നിർമാണം തുടങ്ങിയത്

Update: 2022-10-20 01:37 GMT
Advertising

ചാലക്കുടി: മണ്ണൂത്തി - ഇടപ്പള്ളി ദേശീയ പാതയിലെ ചാലക്കുടി അടിപാതയുടെ നിർമാണം മാർച്ച് 31നകം പൂർത്തിയാക്കുമെന്ന് കരാർ കമ്പനി. 5 വർഷങ്ങൾക്ക് മുമ്പ് പണി തുടങ്ങിയ പാലത്തിന്റെ ഒരു ഭാഗം മാത്രമാണ് കോൺക്രീറ്റ് ചെയ്തിരിക്കുന്നത്.

ദേശീയ പാത കുറുകെ പോകുന്ന ചാലക്കുടി-മാള റോഡിലെ അശാസ്ത്രീയമായ സിഗ്നല്‍ സംവിധാനം നിര്‍ത്തലാക്കാനായാണ് അടിപ്പാത നിര്‍മ്മിക്കുന്നത്. 250 ദിവസം കൊണ്ട് അടിപ്പാത നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് 2018 മാര്‍ച്ചിൽ നിർമാണം തുടങ്ങിയെങ്കിലും പദ്ധതി താളം തെറ്റി. ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡായിരുന്നു കരാറുകാര്‍. നിരന്തരമായ പ്രതിഷേധങ്ങൾക്ക് ഒടുവിൽ കരാർ കമ്പനിയെ മാറ്റി. അതോടെ നിർമാണവും വേഗത്തിലായി. മേൽപ്പാളിയുടെ കോൺക്രീറ്റിടൽ പൂർത്തിയായി.

Full View

എല്ലാ വിഭാഗങ്ങളുടെയും സഹകരണം ഉറപ്പായാൽ അടിപ്പാത നിർമ്മാണം 2023 മാർച്ചിൽ പൂർത്തിയാക്കാനാകുമെന്നാണ് ഇപ്പോഴത്തെ കണക്ക് കൂട്ടൽ. 

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News