മുഖ്യമന്ത്രിയുടെ ഗൺമാനും സുരക്ഷാ ഉദ്യോഗസ്ഥനുമെതിരെ ആക്രമണ സാധ്യത; കാവൽ ഏര്‍പ്പെടുത്തി പൊലീസ്

സന്ദീപിന്റെ മ്യൂസിയം പൊട്ടക്കുഴി ഭാഗത്തുള്ള വസതിയിലേക്കും അനിൽ താമസിക്കുന്ന പേരൂർക്കടയിലുള്ള വസതിയിലേക്കുമാണ് പ്രതിഷേധമുണ്ടാകാനുള്ള സാധ്യതയുള്ളതായി പൊലീസ് പറയുന്നത്

Update: 2023-12-16 14:09 GMT
Advertising

ആലപ്പുഴ: ആലപ്പുഴയിൽ യൂത്ത് കോൺഗ്രസുകാരെ മർദിച്ച സുരക്ഷാ ജീവനക്കാർക്കുനേരെ ആക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽ, എസ്‌കോർട്ട് ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവരുടെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷ്ണറുടേതാണ് ഉത്തരവ്. ഉദ്യോഗസ്ഥരുടെ വീടുകളിലേക്ക് മാർച്ച് നടത്തുമെന്ന് യൂത്ത്‌കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കുട്ടത്തിലിന്റെ പേജിൽ അൽപ്പം മുമ്പ് പോസ്റ്റ് ചെയ്തിരുന്നു. രാഹുൽ മാങ്കൂട്ടത്തിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ഇതിനുപിന്നാലെയാണ് പൊലീസ് നടപടി. സന്ദീപിന്റെ മ്യൂസിയം പൊട്ടക്കുഴി ഭാഗത്തുള്ള വസതിയിലേക്കും അനിൽ താമസിക്കുന്ന പേരൂർക്കടയിലുള്ള വസതിയിലേക്കുമാണ് പ്രതിഷേധമുണ്ടാകാനുള്ള സാധ്യതയുള്ളതായി പൊലീസ് പറയുന്നത്. അതിനാൽ തന്നെ ഈ രണ്ടുവീടുകൾക്കും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.


Full View


Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News