മഴ മുന്നറിയിപ്പിൽ മാറ്റം; മൂന്നു ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത
കേന്ദ്രകാലാവസ്ഥാ വിഭാഗമാണ് പുതിയ മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്
Update: 2024-08-12 16:25 GMT
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. മൂന്നു ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വിഭാഗം.
പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ട് നൽകി.ആലപ്പുഴ,കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും നൽകിയിട്ടുണ്ട്.