പ്രാഥമിക ആരോ​ഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുമെന്ന പ്രചാരണം അടിസ്ഥാനരഹിതം; ആരോഗ്യ മന്ത്രി

നേരത്തെ ആശുപത്രികളുടെ പേര് ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നാക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു

Update: 2024-06-28 13:40 GMT
Advertising

തിരുവനന്തപുരം: പ്രാഥമിക ആരോ​ഗ്യ കേന്ദ്രങ്ങളുടെ പേര് മാറ്റുന്നു എന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആശുപത്രികളുടെ നിലവിലുള്ള പേരിനൊപ്പം കേന്ദ്രസർക്കാർ ബ്രാൻഡിങ്ങായി നിർദേശിച്ച പേരുകൾ ചേർക്കുക മാത്രമാണ് ചെയ്യുന്നത്. ആയുഷ്മാൻ ആരോഗ്യ മന്ദിർ, ആരോഗ്യം പരമം ധനം എന്നീ ടാഗ് ലൈനുകളാണ് ഉൾപ്പെടുത്തുകയെന്ന് മന്ത്രി പറഞ്ഞു.

നേരത്തെ സംസ്ഥാനത്തെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ പേര് ആയുഷ്മാൻ ആരോഗ്യ മന്ദിർ എന്നാക്കുമെന്ന് പ്രചാരണമുണ്ടായിരുന്നു. ജനകീയ ആരോഗ്യ കേന്ദ്രം, ഫാമിലി ഹെൽത്ത് സെൻറർ, അർബൻ ഫാമിലി ഹെൽത്ത് സെൻറർ, പ്രാഥമിക ആരോഗ്യ കേന്ദ്രം, എന്നിവയുടെ പേരാണ് ആയുഷ്മാൻ ആരോഗ്യമന്ദിർ എന്ന് മാറ്റുന്നത് എന്നായിരുന്നു പ്രചാരണം.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News