"ഒരു ഗുണവുമില്ലാത്ത പദ്ധതി, സർക്കാർ ഭൂമി വിറ്റുതുലക്കാൻ അനുവദിക്കരുത്": വഴിയോര വിശ്രമകേന്ദ്രം പദ്ധതിക്കെതിരെ ചെന്നിത്തല

കോടികൾ വിലയുള്ള സർക്കാർ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സർക്കാർ പദ്ധതിയിൽ നിന്ന് പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Update: 2023-04-13 06:39 GMT
Editor : banuisahak | By : Web Desk
Advertising

തിരുവനന്തപുരം: വഴിയോര വിശ്രമകേന്ദ്ര പദ്ധതിയുടെ മറവിൽ സർക്കാർ തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നുവെന്ന് ആവർത്തിച്ച് രമേശ് ചെന്നിത്തല. കോടികൾ വിലയുള്ള സർക്കാർ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. സർക്കാർ പദ്ധതിയിൽ നിന്ന് പിന്മാറണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. 

'സ്ഥലം പണയപ്പെടുത്താനുള്ള ഇളവുകൾ ചെയ്തുകൊടുത്തിട്ടുണ്ടെന്ന് മുഖ്യമന്ത്രിയുടെ കത്തിൽ വ്യക്തമാണ്. ബ്രഹ്മപുരം, ഞെളിയൻപറമ്പ് മോഡലുകളിൽ സർക്കാർ വകഭൂമി സ്വകാര്യ കമ്പനികൾക്ക് തീറെഴുതി കൊടുക്കുന്നതിന്റെ യുക്തി മനസിലാക്കാവുന്നതാണ്. വഴിയോര വിശ്രമകേന്ദ്ര പദ്ധതി സംസ്ഥാനത്തിന് ഗുണംചെയ്യില്ലെന്ന കാര്യം വ്യക്തമാണ്. ചേർത്തലയിൽ ജിഎസ് ടി വകുപ്പിന്റെ ഭൂമിയും മഞ്ചേശ്വരം ബങ്കരയിലുമടക്കം പതിനാല് സ്ഥലത്താണ് സർക്കാർ ഭൂമി കമ്പനികൾക്ക് നൽകാനൊരുങ്ങുന്നത്. സർക്കാർ ഭൂമി അന്യാതീനപ്പെട്ട് പോകാൻ അനുവദിക്കരുത്'; ചെന്നിത്തല പറഞ്ഞു. 

സർക്കാരിന്റെ വഴിയോര വിശ്രമകേന്ദ്രം പദ്ധതിക്കെതിരെ നേരത്തെയും ചെന്നിത്തല രംഗത്തെത്തിയിരുന്നു. നോർക്ക റൂട്ട്സിന്റെ കീഴിൽ ഒരു കമ്പനി രൂപീകരിച്ചാണ് സർക്കാർ ഭൂമി വിറ്റുതുലയ്ക്കാനുള്ള വിചിത്രമായ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. നോർകയെ മറയാക്കിയാണ് അഴിമതി പദ്ധതിയുമായി സർക്കാർ മുന്നോട്ടുപോകുന്നതെന്നുമായിരുന്നു ചെന്നിത്തലയുടെ ആരോപണം. 

നിയമവകുപ്പും റവന്യൂ വകുപ്പും ഒരുപോലെ എതിർത്ത പദ്ധതിയാണിത്. ഇതെല്ലാം അവഗണിച്ചുകൊണ്ടാണ് സർക്കാർ ഉത്തരവ് ഇറക്കിയിരിക്കുന്നത്. താൻ പ്രതിപക്ഷ നേതാവായിരിക്കെ ചൂണ്ടിക്കാട്ടിയ പ്രധാന അഴിമതിയായിരുന്നു ഇത്. അതീവ രഹസ്യമായിട്ടാണ് ഇപ്പോൾ ഉത്തരവ് ഇറങ്ങിയിരിക്കുന്നതെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു. 

Full View

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News