കെ റെയിൽ അനാവശ്യം; കമ്മീഷൻ തട്ടാൻ വേണ്ടിയുള്ള പദ്ധതിയെന്ന് രമേശ് ചെന്നിത്തല

ഇ. ശ്രീധരൻ കെ.വി തോമസിന് നൽകിയ നിർദേശം അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങൾ പുറത്തുവിടണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

Update: 2023-07-13 06:28 GMT
Advertising

തിരുവനന്തപുരം: കെ റെയിലിൽ ഇ. ശ്രീധരൻ നൽകിയ പുതിയ നിർദേശങ്ങൾ പുറത്തുവന്ന ശേഷം പ്രതികരിക്കാമെന്ന് രമേശ് ചെന്നിത്തല. ഇ. ശ്രീധരൻ കെ.വി തോമസിന് നൽകിയ നിർദേശം അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. അതിന്റെ വിശദാംശങ്ങൾ പുറത്തുവിടണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം കെ റെയിലിനെ ശക്തമായി എതിർക്കുമെന്ന് ചെന്നിത്തല ആവർത്തിച്ചു. അത് അനാവശ്യമായ പദ്ധതിയാണ്. കമ്മീഷൻ തട്ടാനും അഴിമതി നടത്താനും വേണ്ടിയാണ് കെ റെയിൽ കൊണ്ടുവരുന്നതെന്നും ചെന്നിത്തല പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹവുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങളിൽ പോലും മൗനം തുടരുകയാണെന്നും ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി മാധ്യമങ്ങളെ കണ്ടിട്ട് 15 ദിവസത്തോളമായി. മന്ത്രിസഭയുടെ തലവനെന്ന നിലയിൽ മുഖ്യമന്ത്രി സംസ്ഥാനത്തെ ജനങ്ങളോട് സംസാരിക്കാൻ തയ്യാറാകണമെന്നും ചെന്നിത്തല പറഞ്ഞു.

Full View

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News