എല്ലാ സൗജന്യങ്ങളും സമ്പന്ന വിഭാഗങ്ങൾക്ക് ഉൾപ്പെടെ നൽകേണ്ടതുണ്ടോ? മുഖ്യമന്ത്രിയുടെ നവ കേരളരേഖ

സെസ് ഉൾപ്പെടെയുള്ള സാധ്യതകൾ പരിശോധിക്കണമെന്നും നവകേരള രേഖാ റിപ്പോര്‍ട്ട്

Update: 2025-03-07 05:30 GMT
Editor : Lissy P | By : Web Desk
CPM state conference,കൊല്ലം,സിപിഎം സംസ്ഥാനസമ്മേളനം,മുഖ്യമന്ത്രി,നവകേരള രേഖ,
AddThis Website Tools
Advertising

കൊല്ലം: എല്ലാ സേവനങ്ങളും എല്ലാവർക്കും സൗജന്യമായി നൽകേണ്ടെന്ന് സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍ അവതരിപ്പിച്ച നവ കേരള രേഖ. വരുമാനത്തിനനുസരിച്ച് പ്രത്യേകം വിഭാഗങ്ങളാക്കി ഫീസ് ഈടാക്കുന്നത് പരിശോധിക്കണം.സെസ് ഉൾപ്പെടെയുള്ള സാധ്യതകൾ പരിശോധിക്കണമെന്നും മുഖ്യമന്ത്രിയുടെ നവകേരള രേഖയിൽ പറയുന്നു. യാതൊരു പുനരുദ്ധാരണവും നടക്കാത്ത പൊതുമേഖലാ സ്ഥാപനങ്ങളെ പി പി പി അടിസ്ഥാനത്തിൽ പനക്രമീകരിക്കണം.മുഖ്യമന്ത്രി അവതരിപ്പിച്ച നവ കേരള രേഖയുടെ പകർപ്പ് മീഡിയവണിന് ലഭിച്ചു.

മുഖ്യമന്ത്രി അവതരിപ്പിച്ച നവ കേരളത്തിന്റെ പുതുവഴികൾ  രേഖ സംസ്ഥാന സമ്മേളനത്തിൽ ചർച്ചചെയ്യും.സർക്കാരിന്റെ പ്രവർത്തനവുമായി ബന്ധപ്പെട്ടും വകുപ്പുകൾക്കെതിരായ വിമർശനങ്ങളും പൊതു ചർച്ചയിൽ ഉയർന്നു വന്നേക്കും.

അതേസമയം, പാർട്ടി വോട്ടുകളും ബിജെപിയിലേക്ക് ചോർന്നുവെന്ന്  സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു.. ഭരണ തുടർച്ച ബംഗാളിൽ ഉണ്ടാക്കിയ വീഴ്ച കേരളത്തിൽ ആവർത്തിക്കരുതെന്നും പ്രവർത്തന റിപ്പോർട്ടിൻ മുന്നറിയിപ്പുണ്ട്.തൃശൂർ സീറ്റ് ബിജെപി നേടിയതിൽ ഗൗരവത്തിൽ പരിശോധിക്കണമെന്നും റിപ്പോർട്ടിൻ പറയുന്നു.

എംവി ഗോവിന്ദൻ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൻ മേലുള്ള പൊതുചർച്ച ഇന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ ആരംഭിക്കും. സർക്കാരിന്‍റെ പ്രവർത്തനങ്ങൾ,സഹകരണ ബാങ്കുകളിലെ വായ്പ,ഇ.പി ജയരാജനെ എൽഡിഎഫ് കൺവീനർ മാറ്റിയത് അടക്കമുള്ള വിഷയങ്ങൾ റിപ്പോർട്ടിൽ ഉണ്ടായിരുന്നു. 

എറണാകുളം സംസ്ഥാന സമ്മേളനത്തിനു ശേഷം,കൊല്ല സമ്മേളനം വരെയുള്ള കാലയളവിൽ സർക്കാരിന്റെയും, പാർട്ടിയുടെയും പ്രവർത്തനങ്ങൾ സംബന്ധിച്ച് വിലയിരുത്തുകളാണ് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അവതരിപ്പിച്ച റിപ്പോർട്ടിൽ ഉണ്ടായിരുന്നത്. പുതിയ കേഡർമാർക്ക് സംഘടനാ പ്രവർത്തനം സംബന്ധിച്ച പരിചയക്കുറവുണ്ട്.

പാർട്ടി കേഡർമാർക്കിടയിൽ തെറ്റ് തിരുത്തൽ പൂർണമായിട്ടില്ല.സഹകരണ ബാങ്കുകളിൽ നിന്ന് ലോണെടുത്ത് തിരിച്ചെടുക്കാത്ത പാർട്ടി അംഗങ്ങളും നേതാക്കളുമുണ്ട്. വലിയ തുക ഇനിമുതൽ ലോൺ എടുക്കുന്നവർ ഉപരി കമ്മിറ്റിയുടെ അനുമതി വാങ്ങണമെന്നും സംഘടനാ റിപ്പോർട്ടിൽ പറയുന്നുണ്ട്. പാർട്ടി അംഗങ്ങൾക്ക് റിയൽ എസ്റ്റേറ്റ്, കൂട്ടു ബിസിനസുകൾ വേണ്ടന്നാണ് സംഘടന റിപ്പോർട്ട് പറയുന്നത്.തെറ്റ് തിരുത്തലിലെ മാർഗ്ഗ നിർദേശങ്ങൾ പൂർണമായും നടപ്പായിട്ടില്ല. തുടർഭരണത്തിന് അനുകൂലമായ സാഹചര്യം നിലവിലുണ്ടെന്നാണ് സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ ഉള്ളത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News