'ബി.ജെ.പി നീക്കത്തിൽ യാതൊരു ആശങ്കയുമില്ല, ക്രൈസ്തവർ എല്ലാ ഘട്ടത്തിലും കോൺഗ്രസിനൊപ്പം നിന്നവർ'; പാംപ്ലാനിയെ കണ്ട് കെ. സുധാകരൻ

തലശ്ശേരി ബിഷപ്പ് ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ലെന്നും മുസ്‌ലിം ന്യൂനപക്ഷ വോട്ട് നേടാനായി സിപിഎം ബിഷപ്പിന്റെ പ്രസ്താവനയെ വളച്ചൊടിക്കുകയായിരുന്നുവെന്നും കെ.പി.സി.സി പ്രസിഡൻറ്

Update: 2023-04-18 08:39 GMT

K Sudhakaran

Advertising

കണ്ണൂർ: ലോകസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിൽ ബി.ജെ.പി നടത്തുന്ന നീക്കത്തിൽ യാതൊരു ആശങ്കയുമില്ലെന്നും ക്രൈസ്തവ വിഭാഗം എല്ലാ ഘട്ടത്തിലും കോൺഗ്രസിനൊപ്പം നിന്നവരാണെന്നും കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ. തലശ്ശേരി ബിഷപ്പ് ഹൗസിൽ മാർ ജോസഫ് പാംപ്ലാനിയെ സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു കെ. സുധാകരൻ. ബിഷപ്പുമായുള്ള ചർച്ച ആശാവഹമാണെന്നും ആർക്കും ആരെയും കാണാമെന്നും അദ്ദേഹം പറഞ്ഞു.

റബർ വിലയിലെ ആവശ്യം കേന്ദ്ര സർക്കാരിനോട് പറയുന്നതിൽ തെറ്റില്ലെന്ന് പറഞ്ഞ അദ്ദേഹം അക്കാര്യം വളച്ചൊടിച്ചത് സിപിഎം തന്ത്രമണെന്ന് കുറ്റപ്പെടുത്തി. എംഎൽഎമാരായ സണ്ണി ജോസഫ്, സജീവ് ജോസഫ്, ഡിസിസി പ്രസിഡൻറ് മാർട്ടിൻ ജോർജ് എന്നിവരും സന്ദർശനത്തിൽ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

തലശ്ശേരി ബിഷപ്പ് ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് പറഞ്ഞിട്ടില്ലെന്നും മുസ്‌ലിം ന്യൂനപക്ഷ വോട്ട് നേടാനായി സിപിഎം ബിഷപ്പിന്റെ പ്രസ്താവനയെ വളച്ചൊടിക്കുകയായിരുന്നുവെന്നും കെ.പി.സി.സി പ്രസിഡൻറ് കുറ്റപ്പെടുത്തി. ക്രൈസ്തവ നേതാക്കളെ സന്ദർശിക്കുന്നത് വൈകിയിട്ടില്ലെന്നും വൈകിയെന്നത് തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം പറഞ്ഞു.


Full View

KPCC president K. Sudhakaran said that there is no need to worry about the BJP's move in Kerala aimed at the Lok Sabha elections and the Christian section stood with the Congress at every stage.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News