ഇന്ന് ഓശാന തിരുനാൾ;പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷയും
ജറുസലേമിലേക്ക് കഴുതപ്പുറത്തേറിയുള്ള യേശുക്രിസ്തുവിന്റെ യാത്രയെ ഓർമ്മപ്പെടുത്തിയാണ് ക്രൈസ്തവർ ഓശാന ആഘോഷിക്കുന്നത്
ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഓശാന തിരുനാൾ ആഘോഷിക്കുന്നു. പള്ളികളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷയും കുരുത്തോല വഹിച്ചുള്ള പ്രദക്ഷിണവും നടക്കും. പാളയം സെൻറ് ജോസഫ്‌സ് കത്തീഡ്രലിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോ മുഖ്യ കാർമികത്വം വഹിക്കും. പട്ടം സെൻറ് മേരീസ് കത്തീഡ്രലിൽ നടക്കുന്ന ശുശ്രൂഷകൾക്ക് ബസേലിയോസ് ക്ലിമിസ് കതോലിക്ക ബാവ നേതൃത്വം നൽകും. രാവിലെ 6.30ക്ക് പള്ളികളിൽ ശുശ്രൂഷകൾ ആരംഭിക്കും. സെൻറ് ജോർജ് ഓർത്തഡോക്‌സ് പള്ളിയിൽ നടക്കുന്ന പ്രാർത്ഥനകൾക്ക് കറുകേൽ കോർ എപ്പിസ്‌ക്കോപയും നേതൃത്വം നൽകും.
ജറുസലേമിലേക്ക് കഴുതപ്പുറത്തേറിയുള്ള യേശുക്രിസ്തുവിന്റെ യാത്രയെ ഓർമ്മപ്പെടുത്തിയാണ് ക്രൈസ്തവർ ഓശാന ആഘോഷിക്കുന്നത്. ഓശാന ഞായർ മുതൽ ഉയർപ്പ് ദിവസം വരെയുള്ള ഒരാഴ്ചക്കാലം ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകളും ശുശ്രൂഷകളും ഉണ്ടായിരിക്കും.