തൃശൂർ ഡി.സി.സി ഓഫിസിൽ കയ്യാങ്കളി; ജോസ് വള്ളൂർ വിഭാഗം ആക്രമിച്ചെന്ന് ഡി.സി.സി സെക്രട്ടറി
ജോസ് വള്ളൂരിനെതിരെ പോസ്റ്റർ ഒട്ടിച്ചത് തന്റെ ആൾക്കാരാണ് എന്ന് ആരോപിച്ചായിരുന്നു ആക്രമണം എന്ന് സജീവൻ
Update: 2024-06-08 15:11 GMT
തൃശൂർ: ജില്ല കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ കയ്യാങ്കളി. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ വിഭാഗം ആക്രമിച്ചെന്ന് കെ. മുരളീധരന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിൽ ഉണ്ടായിരുന്ന ഡി.സി.സി സെക്രട്ടറി സജീവൻ കുരിയച്ചിറ ആരോപിച്ചു. ജോസ് വള്ളൂരിനെതിരെ പോസ്റ്റർ ഒട്ടിച്ചത് തന്റെ ആൾക്കാരാണ് എന്ന് ആരോപിച്ചായിരുന്നു ആക്രമണം എന്ന് സജീവൻ പറഞ്ഞു.
കെ. മുരളീധരന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണ സംഘത്തിൽ ഉണ്ടായിരുന്ന ഡി.സി.സി സെക്രട്ടറി സജീവൻ കുരിയച്ചിറയും അനുകൂലികളും ഡി.സി.സി ഓഫിസിൽ എത്തിയപ്പോൾ പ്രസിഡന്റ് ജോസ് വള്ളൂരും അനുയായികളും പിടിച്ച് തള്ളിയെന്നും മർദിച്ചുവെന്നുമാണ് ആരോപണം. മർദനമേറ്റ് സജീവൻ പൊട്ടിക്കരയുകയും ഓഫിസിന് മുന്നിൽ കുത്തിയിരിക്കുകയും ചെയ്തു.