ലീവ് നൽകിയില്ല; പേരൂർക്കട എസ്എപി ക്യാമ്പിൽ ഇൻസ്‌പെക്ടറും എസ്‌ഐയും തമ്മിൽ ഏറ്റുമുട്ടി

ക്യാമ്പിലെ ഇൻസ്‌പെക്ടർ ബ്രിട്ടോയും എസ്‌ഐ അനിൽകുമാറും തമ്മിലാണ് ഏറ്റുമുട്ടിയത്

Update: 2022-11-02 14:19 GMT
Editor : abs | By : Web Desk
Advertising

തിരുവനന്തപുരം, പേരൂർക്കട എസ് എ പി ക്യാമ്പിൽ പോലിസ് ഉദ്യോഗസ്ഥർ തമ്മിൽ വാക്കേറ്റവും കൈയ്യാങ്കളിയും. മറ്റൊരു ഉദ്യോഗസ്ഥന് ലീവ് അനുവദിക്കാഞ്ഞതുമായി ബന്ധപ്പെട്ട സംഭവങ്ങളാണ് സഘർഷത്തിലേക്ക് നയിച്ചത്. ക്യാമ്പിലെ ഇൻസ്‌പെക്ടർ ബ്രിട്ടോയും എസ്‌ഐ അനിൽകുമാറും തമ്മിലാണ് ഏറ്റുമുട്ടിയത്.

കഴിഞ്ഞ ദിവസം ക്യാമ്പിലുണ്ടായിരുന്ന നെയ്യറ്റിങ്കര സ്വദേശിയായ കെഎപി ബെറ്റാലിയനിലെ ഒരു ഉദ്യോഗസ്ഥന്റെ വീടിന്റെ പാലുകാച്ചായിരുന്നു. ഇതിന് അവധി ചോദിച്ചെങ്കിലും നൽകിയില്ല. നിരവധി തവണ ആവശ്യപ്പെട്ടപ്പോൾ രണ്ട് മണിക്കൂർ നേരത്തേക്ക് വീട്ടിൽ പോയി വരാൻ അനുവദിച്ചു. വീട്ടിലെത്തുമ്പോഴേക്കും പാല് കാച്ചൽ കഴിഞ്ഞിരുന്നു. ഇത് വലിയ രീതിയിൽ സേനയിൽ ചർച്ചയാവുകയും വിമർശനം ഉയരുകയും ചെയ്തിരുന്നു. ലീവ് നൽകേണ്ടിയിരുന്നത് ആംഡ് പൊലീസ് ഇൻസ്‌പെക്ടർ ബ്രിട്ടോയാണ്. എന്നാൽ ഇദ്ദേഹം ലീവ് നൽകിയില്ലെന്ന് മാത്രമല്ല ലീവ് നൽകാത്തത് എസ്‌ഐ അനിൽകുമാറാണെന്ന് റിപ്പോർട്ട് നൽകി. ഇതറിഞ്ഞെത്തിയ അനിൽകുമാറും ബ്രിട്ടോയും വക്കേറ്റമുണ്ടാവുകയും അത് പിന്നീട് കയ്യാങ്കളിയിലേക്കും നീങ്ങുകയായിരുന്നു. ഇരു ഉദ്യോഗസ്ഥരെയും കമാന്റന്റ് വിളിച്ചു വരുത്തി വിശദീകരണം ചോദിച്ചു.

Full View


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News