രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ തിരക്ക് കൂട്ടേണ്ടതില്ലെന്ന് മുഖ്യമന്ത്രി

ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ടിന്റെറ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം അറിയിച്ചു

Update: 2021-05-05 13:56 GMT
Editor : ubaid | Byline : Web Desk
Advertising

രണ്ടാം ഡോസ് വാക്‌സിന്‍ എടുക്കാന്‍ തിരക്ക് കൂട്ടേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടാം ഡോസ് വാക്‌സീന്‍ മൂന്ന് മാസം കഴിഞ്ഞ് എടുക്കുന്നതാണ് ഫലപ്രദമെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും പുതിയ പഠനറിപ്പോര്‍ട്ടിന്റെറ അടിസ്ഥാനത്തിലാണ് ഇക്കാര്യം പറയുന്നതെന്നും അദ്ദേഹം അറിയിച്ചു. സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്‌സിന്‍ സ്വീകരിക്കാന്‍ ആളുകള്‍ തിരക്ക് കൂട്ടുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിന്റെക ആവശ്യമില്ലെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 80 വയസിന് മുകളിലുള്ള ചിലര്‍ ഇനിയും വാക്‌സിന്‍ എടുക്കാനുണ്ട്. അവര്‍ക്കായിരിക്കും വരുന്ന ദിവസങ്ങളില്‍ മുന്‍ഗണന നല്‍കുക- മുഖ്യമന്ത്രി പറഞ്ഞു.

കൂടുതല്‍ ഫസ്റ്റ് ലൈന്‍ ട്വീറ്റ്‌മെന്റ് സെന്ററുകള്‍ വേണ്ടിവരും. അതിനാല്‍ ഹോസ്റ്റലുകളും ലോഡ്ജുകളും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിലവില്‍ ഓക്‌സിജന്‍ ക്ഷാമമില്ല. സ്വകാര്യ ആശുപത്രികളില്‍ ചിലയിടങ്ങളില്‍ പ്രശ്‌നമുണ്ട്. അത് പരിഹരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കും. കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി കുടിശ്ശിക രണ്ടുമാസം പിരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

Tags:    

Editor - ubaid

contributor

Byline - Web Desk

contributor

Similar News