മാസപ്പടി കേസിൽ ഇ.ഡി നടപടി ചോദ്യം ചെയ്ത് സി.എം.ആർ.എൽ; ഹൈക്കോടതിയിൽ ഇന്നും വാദം തുടരും
കേസിൽ ഇ.ഡിക്ക് അന്വേഷണം നടത്താനാകില്ലെന്നാണ് സി.എം.ആർ.എല്ലിന്റെ വാദം
Update: 2024-07-01 01:08 GMT
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയനെതിരായ മാസപ്പടി കേസിൽ ഇ.ഡി നടപടി ചോദ്യം ചെയ്ത് സി.എം.ആർ.എൽ. സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. സി.എം.ആർ.എല്ലിന്റെ ഹരജി അപക്വമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയിൽ ആവർത്തിച്ചിരുന്നു.
എന്നാൽ സി.എം.ആർ.എല്ലിനെതിരെ നിരവധി പരാതികൾ ഇതിനോടകം ലഭിച്ചിട്ടുണ്ടെന്നും ഇ.സി.ഐ.ആർ ആഭ്യന്തര രേഖയായതിനാൽ ഇത് റദ്ദാക്കാനാകില്ലെന്നുമാണ് ഇ.ഡിയുടെ നിലപാട്. എന്നാൽ പി.എം.എൽ.എ നിയമപ്രകാരം കേസിൽ ഇ.ഡിക്ക് അന്വേഷണം നടത്താനാകില്ലെന്നാണ് സി.എം.ആർ.എല്ലിന്റെ വാദം. ജസ്റ്റിസ് ടി ആർ രവിയാണ് ഹരജികൾ പരിഗണിക്കുന്നത്.