പുലര്‍ച്ചെ വീടിന്‍റെ വാതില്‍ ചവിട്ടിപ്പൊളിച്ച് പൊലീസ് അതിക്രമവും അറസ്റ്റും; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

യൂത്ത് കോൺഗ്രസ്‌ നേതാവ് ഹാഷിം സേട്ടിനെ പൊലീസ് വീട്ടിലെത്തി അറസ്റ്റ് ചെയ്തുകൊണ്ടുപോയി

Update: 2024-08-10 05:24 GMT
Editor : Shaheer | By : Web Desk
Advertising

ആലപ്പുഴ: കായംകുളത്ത് യൂത്ത് കോൺഗ്രസ് നേതാക്കളുടെ വീട്ടിൽ പൊലീസ് അതിക്രമമെന്ന് പരാതി. പുലർച്ചെ രണ്ടു മണിക്ക് വീടുകളിൽ അതിക്രമിച്ച് കടക്കുകയായിരുന്നു. യൂത്ത് കോൺഗ്രസ്‌ നേതാവ് ഹാഷിം സേട്ടിനെ പൊലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയി.

ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകര്‍ക്കുനേരെ പൊലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിച്ചിരുന്നു. ഇതിനിടെ പൊലീസിനെ അതിക്രമിച്ചെന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കായംകുളം നോർത്ത് മണ്ഡലം പ്രസിഡന്‍റ് റിയാസ് മുണ്ടകത്തില്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ വീടുകളില്‍ ഇന്നു പുലര്‍ച്ചെ രണ്ടോടെ പൊലീസ് എത്തുന്നത്.

സിവില്‍ വേഷത്തിലെത്തിയ പൊലീസ് വാതിലുകൾ ചവിട്ടിത്തുറന്നാണ് അകത്തു കയറിയതെന്നു പരാതി ഉയര്‍ന്നിട്ടുണ്ട്. ഹാഷിം സേട്ടിനെ പൊലീസ് വാഹനത്തില്‍ ഒരു മണിക്കൂറോളം നഗരം ചുറ്റി മര്‍ദിച്ചെന്നും ആരോപണമുണ്ട്.

Summary: Complaint against police of trespassing at Youth Congress leaders' house in Kayamkulam

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News