മട്ടാഞ്ചേരിയിൽ വിദേശവനിതകളെ അപമാനിക്കാൻ ശ്രമമെന്ന് പരാതി; അന്വേഷിക്കാൻ എത്തിയ പൊലീസിന് കല്ലേറ്

ജീപ്പിൽ കയറ്റിയ പ്രതികൾ പൊലീസിനെ മർദിച്ച് രക്ഷപ്പെടാൻ ശ്രമിച്ചു

Update: 2024-11-03 14:14 GMT
Editor : ശരത് പി | By : Web Desk
Advertising

എറാണാകുളം: മട്ടാഞ്ചേരിയിൽ വിദേശ വനിതകളെ അപമാനിക്കാൻ ശ്രമിച്ചെന്ന പരാതി അന്വേഷിക്കാൻ എത്തിയ പൊലീസിന് നേരെ ആക്രമണം. മട്ടാഞ്ചേരി കൽവത്തി പാലത്തിന് സമീപമാണ് ആൾക്കൂട്ടം പൊലീസിനെ ആക്രമിച്ചത്.

ശനിയാഴ്ച രാത്രി പ്രദേശത്ത് വിദേശവനിതകൾക്ക് നേരെ ഉപദ്രവശ്രമമെന്ന് ഫോൺകോൾ ലഭിക്കുകയായിരുന്നു. എന്നാൽ സ്ഥലത്തെത്തിയ രണ്ട് സിപിഒ ഉദ്യോഗസ്ഥരെ കൂട്ടം ചേർന്ന് നിന്ന സംഘം ആക്രമിക്കുകയായിരുന്നു. കല്ലേറിൽ രണ്ട് ഉദ്യോഗസ്ഥർക്കും പരിക്കുണ്ട്. തുടർന്ന് ജീപ്പിൽ പിടിച്ച് കയറ്റിയ പ്രതികളെ തിരികെ ഇറക്കാനും ശ്രമമുണ്ടായി. എന്നാൽ ഇത് തടയാൻ ശ്രമിക്കുന്നതിനിടെ വീണ്ടും മർദനമേൽക്കുകയായിരുന്നു.

സംഭവത്തിൽ സംഘം ചേർന്ന് ആക്രമണം, കൃത്യനിർവഹണത്തിന് തടസമുണ്ടാക്കൽ തുടങ്ങി നിരവധി വകുപ്പുകൾ ചേർത്ത് കേസ് രജിസ്റ്റർ ചെയ്തു. തുടർന്ന് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഇവർ ഒളിവിലാണെന്നാണ് നിഗമനം. തുടർന്ന് കണ്ടാലറിയാവുന്ന 12 പേർക്കെതിരെ കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News