'വളഞ്ഞിട്ട് മർദിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'; വെള്ളറട വാഴിച്ചൽ ഇമ്മാനുവേൽ കോളേജിൽ റാഗിങ്ങെന്ന് പരാതി
ഒന്നാം വർഷ വിദ്യാർഥിയായ നെയ്യാറ്റിൻകര സ്വദേശി മനു എസ് കുമാറിനാണ് മർദനമേറ്റത്
തിരുവനന്തപുരം: വെള്ളറട വാഴിച്ചൽ ഇമ്മാനുവേൽ കോളേജിൽ റാഗിങിന്റെ പേരിൽ വിദ്യാർഥിക്ക് ക്രൂര മർദനമേറ്റതായി പരാതി. കോളേജിലെ ഒന്നാം വർഷ വിദ്യാർഥിയായ നെയ്യാറ്റിൻകര സ്വദേശി മനു എസ് കുമാറിനാണ് മർദനമേറ്റത്. കോളജിന്റെ മറ്റൊരു ബിൽഡിങ്ങിൽ പ്രവേശിച്ചപ്പോഴാണ് സീനിയർ വിദ്യാർഥികൾ മർദിച്ചതെന്നും പരാതിയിൽ പറയുന്നു.
15-20 ഓളം പേരാണ് മർദിച്ചതെന്നും വിദ്യാർഥി പറയുന്നു. എല്ലാവരും കൂടെ വളഞ്ഞിട്ട് മര്‍ദിക്കുകയും തറയില്‍ ഉരുളാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഇതിന് തയ്യാറാവാത്തതിനെത്തുടര്‍ന്ന് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മനു എസ് കുമാര്‍ പറയുന്നു. വിദ്യാര്‍ഥികള്‍ ഷര്‍ട്ട് വലിച്ച് കീറിയെന്നും പരാതിയിലുണ്ട്. മര്‍ദമേറ്റതിനെതുടര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയതിന് ശേഷമാണ് പൊലീസിന് റാഗിങ് സംബന്ധിച്ച് പരാതി നല്‍കിയത്. ആര്യൻകോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.