തെറിച്ചുവീണ വിദ്യാർഥിയെ ഉപേക്ഷിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ കടന്നെന്ന് പരാതി
അപകടമുണ്ടായ ഉടനെ ബസ് നിർത്തിയിരുന്നുവെന്നും പിറകെ വന്നവർ ഒമ്പതാം ക്ലാസുകാരനെ ആശുപത്രിയിൽ കൊണ്ടു പോയതുകൊണ്ടാണ് ജീവനക്കാർ ഇറങ്ങാതിരുന്നതെന്നും കൊട്ടാരക്കര ഡിപ്പോ ജനറൽ കണ്ട്രോളിംഗ് ഇൻസ്പെക്ടർ
കൊല്ലം: ബസ്സിൽ നിന്ന് തെറിച്ചുവീണ വിദ്യാർഥിയെ റോഡിലുപേക്ഷിച്ച് കെ.എസ്.ആർ.ടി.സി ജീവനക്കാർ കടന്നുകളഞ്ഞെന്ന് പരാതി. കൊല്ലം എഴുകോണിൽ ബസ്സിൽനിന്ന് തെറിച്ചുവീണ ഒൻപതാം ക്ലാസുകാരൻ നിഖിലിനെ ഉപേക്ഷിച്ച് ബസ് ജീവനക്കാർ കടന്നെന്നാണ് പരാതിയുയർന്നിരിക്കുന്നത്. സഹപാഠികൾ കരഞ്ഞ് ബഹളമുണ്ടാക്കിയെങ്കിലും കണ്ടക്ടറും ഡ്രൈവറും ബസ് നിർത്താൻ കൂട്ടാക്കിയില്ലെന്നും ആരോപിക്കപ്പെടുന്നു. ചൊവ്വാഴ്ച്ച വൈകിട്ടാണ് വിദ്യാർഥി ബസ്സിൽ നിന്ന് തെറിച്ചു വീണത്.
അതേസമയം, സംഭവത്തിൽ കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് വീഴ്ച ഉണ്ടായിട്ടില്ലെന്നു കൊട്ടാരക്കര ഡിപ്പോ ജനറൽ കണ്ട്രോളിംഗ് ഇൻസ്പെക്ടർ രാജു പറഞ്ഞു. അപകടമുണ്ടായ ഉടനെ ബസ് നിർത്തിയിരുന്നുവെന്നും പിറകെ വന്നവർ ഒമ്പതാം ക്ലാസുകാരനെ ആശുപത്രിയിൽ കൊണ്ടു പോയതുകൊണ്ടാണ് ജീവനക്കാർ ഇറങ്ങാതിരുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. അപകടം ഉണ്ടായ ഉടനെ എഴുകോണ് പൊലീസിൽ ജീവനക്കാർ വിവരം അറിയിച്ചിരുന്നുവെന്നും ജനറൽ കണ്ട്രോളിംഗ് ഇൻസ്പെക്ടർ വ്യക്തമാക്കി.
Complaint that KSRTC employees abandoned the student who fell from the bus in Kollam