കൊല്ലത്ത് മുടിയിൽ കളർ ചെയ്തുവന്ന ആറാം ക്ലാസുകാരനെ ക്ലാസ്സിൽ കയറ്റിയില്ലെന്ന് പരാതി

സ്‌കൂളിനെതിരെ പ്രതിഷേധവുമായി വിദ്യാർഥി സംഘടനകൾ

Update: 2023-06-02 01:21 GMT
Editor : Lissy P | By : Web Desk
Advertising

കൊല്ലം: ആയൂരിൽ ആദ്യദിനം സ്‌കൂളിലെത്തിയ ആറാം ക്ലാസുകാരനെ സ്‌കൂൾ മാനേജ്‌മെന്റ് പുറത്താക്കിയതായി പരാതി. മുടിയിൽ കളർ ചെയ്തു വന്നതിനാലാണ് കുട്ടിയെ സ്‌കൂളിൽ നിന്നും ഇറക്കിവിട്ടത്. സ്‌കൂളിന്റെ നിയമങ്ങൾ അനുസരിക്കാത്തതിനാൽ ഒരാഴ്ച സ്‌കൂളിൽ വരേണ്ടെന്ന് നിർദേശം നൽകിയതായി സ്‌കൂൾ മാനേജ്‌മെന്റും പറയുന്നു. 

സന്തോഷത്തോടെ കുട്ടികളെ വരവേൽക്കേണ്ട സ്ഥാനത്ത് ആയുർ ചെറുപുഷ്പം സെൻട്രൽ സ്‌കൂൾ വലിയ പ്രതിഷേധങ്ങൾക്കാണ് സാക്ഷ്യംവഹിച്ചത്. പ്രവേശനോത്സവത്തിൽ കുട്ടിയെ പങ്കെടുപ്പിക്കാതെ പുറത്താക്കിയത് അറിഞ്ഞ് എസ്എഫ്‌ഐ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനാ പ്രവർത്തകർ സ്‌കൂളിലെത്തി. പ്രതിഷേധമുയർന്നതോടെ വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായി.

പരാതി ഉയർന്നതോടെ ശിശുക്ഷേമ സമിതിയും പൊലീസും സ്ഥലത്തെത്തി. സ്‌കൂളിൽനിന്ന് കുട്ടിയുടെ ടി.സി വാങ്ങി രക്ഷിതാക്കൾ കുട്ടിയുമായി മടങ്ങി. സ്‌കൂളിന്റെ നിയമങ്ങൾക്കനുസരിച്ച് പ്രവർത്തിക്കാത്തത് കൊണ്ടാണ് ക്ലാസിൽ കയറ്റാത്തതെന്ന് പ്രിൻസിപ്പൽ ജോർജുകുട്ടി പറഞ്ഞു. അതേസമയം, സ്‌കൂളിന്റെ നടപടിക്കെതിരെ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നൽകാനാണ് കുടുംബത്തിന്റെ നീക്കം. 

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News