ഓട്ടോയില്‍ തുപ്പിയതിന് അഞ്ച് വയസുകാരനെക്കൊണ്ട് ഓട്ടോ ഡ്രവര്‍ ഷര്‍ട്ട് ഊരി തുടപ്പിച്ചുവെന്ന് പരാതി

കോഴിക്കോട് കുഞ്ഞിപ്പള്ളി ഓട്ടോസ്റ്റാന്റിലെ വിചിത്രൻ കോറോത്ത് എന്നയാളാണ് കുട്ടിയോട് ക്രൂരമായി പെരുമാറിയത്. ഓട്ടോയിൽ നിന്നും പുറത്തേക്ക് തുപ്പാനാണ് ശ്രമിച്ചതെന്ന് കുട്ടി മൊഴി നൽകി

Update: 2023-01-28 14:41 GMT
auto driver, Complaint, spitting,five-year-old boy

കുട്ടിയെക്കൊണ്ട് തുപ്പല്‍ തുടപ്പിച്ച ഓട്ടോ ഡ്രൈവര്‍

AddThis Website Tools
Advertising

കോഴിക്കോട്: അഴിയൂരിൽ അഞ്ചുവയസ്സുകാരനോട് ഓട്ടോഡ്രൈവറുടെ ക്രൂരത. കുട്ടി തുപ്പിയത് ഓട്ടോയിലും ഡ്രൈവറുടെ ദേഹത്തും ആയി എന്നാരോപിച്ചായിരുന്നു ക്രൂരത. കുട്ടിയുടെ ഷർട്ട് അഴിച്ച് തുപ്പൽ തുടപ്പിച്ചു. കുഞ്ഞിപ്പള്ളി ഓട്ടോസ്റ്റാന്റിലെ വിചിത്രൻ കോറോത്ത് എന്നയാളാണ് കുട്ടിയോട് ക്രൂരമായി പെരുമാറിയത്.

ഓട്ടോയിൽ നിന്നും പുറത്തേക്ക് തുപ്പാനാണ് ശ്രമിച്ചതെന്ന് കുട്ടി മൊഴി നൽകി. ഡ്രൈവർക്കെതിരെ നടപടി വേണമെന്ന് കുട്ടിയുടെ അമ്മ ആവശ്യപ്പെട്ടു. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ ചോമ്പാല പൊലീസിൽ നിന്ന് റിപ്പോർട്ട് തേടി.

രണ്ട് ദിവസം മുമ്പാണ് സംഭവം. കുട്ടി സ്ഥിരമായി സ്‌കൂളിൽ പോകുന്ന ഓട്ടോയാണ് ഇത്. ഓട്ടോയിൽ നിന്ന് കുട്ടി പുറത്തേക്കാണ് തുപ്പാൻ ശ്രമിച്ചത്. എന്നാൽ ഇത് ഓട്ടോയിലും ഡ്രവറുടെ ശരീരത്തിലും ആയെന്നാരോപിച്ചാണ് കുട്ടിയുടെ ഷർട്ട് ഊരി കുട്ടിയെക്കൊണ്ട് തന്നെ തുപ്പൽ തുടപ്പിച്ചത്.

പിന്നീട് കുട്ടിയുടെ രക്ഷിതാവ് ഇതിനോട് പ്രതികരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ബലാവാകശ കമ്മീഷൻ ചോമ്പാല പൊലീസിനോട് റിപ്പോർട്ട് തേടിയത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News